More

    ലോകത്തെ പിടിമുറുക്കി കോവിഡ് : കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച്‌ മരിച്ചത് 5,356 പേര്‍

    Latest News

    ഇടുക്കി രാജമലയിൽ മണ്ണിനടിയിൽ പെട്ട് മരിച്ചവരുടെ എണ്ണം 43 ആയി; ഇന്ന് കണ്ടെടുത്തത് 17 മൃതദേഹങ്ങൾ, തിരച്ചിൽ തുടരുന്നു

    ഇടുക്കി രാജമല പെട്ടിമുടി ദുരന്തത്തില്‍ മരണം 43 ആയി. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി മൂന്നാം ദിവസവും രാവിലെ തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്ന്...

    ഗുജറാത്തിലേക്ക് മാറ്റിപ്പാർപ്പിച്ച രാജസ്ഥാനിലെ ബിജെപി എംഎൽഎമാരെ കാണ്മാനില്ല! കോൺഗ്രസ് പാളയത്തിൽ എത്തിയെന്ന് സംശയം, ഏത് വിധേനയും ഭരണം നിലനിർത്താൻ ഗെഹ്‌ലോട്ട്

    കൂറുമാറ്റം ഭയന്ന് ഗുജറാത്തിലേക്ക് മാറ്റി പാർപ്പിച്ച രാജസ്ഥാനിലെ ബിജെപി എംഎൽഎമാരെ കാണ്മാനില്ല, ഇവരെ നിഗൂഢ കേന്ദ്രങ്ങളിൽ മാറ്റി പാർപ്പിച്ചു എന്നാണ് സൂചനകൾ, ഇവർ...

    സോണിയ ഗാന്ധിയുടെ ചുമതല ആഗസ്റ്റ് പത്തിന് അവസാനിക്കും; കോൺഗ്രസിന് പുതിയ അധ്യക്ഷൻ ഉടനെന്ന് നേതൃത്വം

    കോൺഗ്രസ് ഇടകാല അധ്യക്ഷ സോണിയ ഗാന്ധിയുടെ ചുമതല നാളെ അവസാനിക്കും, ഇതോടെ പുതിയ അധ്യക്ഷൻ ആര് എന്ന ചോദ്യം ചൂട് പിടിച്ച് തുടങ്ങി....

    ലോകത്ത് കഴിഞ്ഞ 24 മണിക്കൂറില് കൊവിഡ് ബാധിച്ച്‌ മരിച്ചത് 5,356 പേര്‍. പുതിയതായി 2.44 ലക്ഷം ആളുകള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ 214 രാജ്യങ്ങളിലായി 1.79 കോടി ജനങ്ങളാണ് ഇതുവരെ രോഗബാധിതരായത്. ഇതില്‍ 6.87 ലക്ഷം ജനങ്ങള്‍ മരിച്ചു. 1.13 കോടി പേര്‍ രോഗമുക്തി നേടി. നിലവില്‍ 59.95 ലക്ഷം ജനങ്ങളാണ് വിവിധ രാജ്യങ്ങളിലായി ചികിത്സയിലുളളതെന്നും വേള്‍ഡോമീറ്റേഴ്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അമേരിക്ക 1,102, ബ്രസീല്‍ 1,048, ഇന്ത്യ 852, മെക്‌സിക്കോ 688, കൊളംബിയ 225, ഇറാന്‍ 216, സൗത്ത് ആഫ്രിക്ക 148, റഷ്യ 95, യുകെ 74 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയ മരണങ്ങള്‍.

    ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുളള അമേരിക്കയില്‍ ഇന്നലെ 57,718 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികള്‍ 47.63 ലക്ഷമായി. ഇതുവരെ 1.57 ലക്ഷം ജനങ്ങളാണ് മരിച്ചത്. 23.58 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 22.46 ലക്ഷം പേരാണ് ചികിത്സയിലുളളത്. രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും രണ്ടാമതുളള ബ്രസീലില്‍ ഇന്നലെ 42,578 പേര്‍ക്ക് രോഗം കണ്ടെത്തി. ഇതോടെ ആകെ രോഗികള്‍ 27.08 ലക്ഷമായി. 18.84 ലക്ഷം ജനങ്ങള്‍ രോഗമുക്തി നേടി. നിലവില്‍ 7.31 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    - Advertisement -

    More Articles Like This

    - Advertisement -