കോവിഡ് 19; തൃണമൂല്‍ എംഎല്‍എ തമോനാഷ് ഘോഷ് മരണപെട്ടു

0
70

പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ തമോനാഷ് ഘോഷ് കോവിഡ് ബാധിച്ച് മരിച്ചു. 60 വയസ്സായിരുന്നു. ഇന്ന് രാവിലെ ബംഗാളിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന് കോവിഡ് ബാധിച്ചത്.

പശ്ചിമ ബംഗാളിലെ ഫാല്‍ത്തയില്‍ നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം. ഘോഷിന്റെ മരണത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചിച്ചു. ”വളരെ വളരെ ദുഃഖമുണ്ട്. ഫാല്‍ത്തയില്‍ നിന്ന് മൂന്ന് തവണ എംഎല്‍എ ആയ വ്യക്തിയും 1998 മുതല്‍ പാര്‍ട്ടിയുടെ ഗാജാഞ്ചിയുമായിരുന്ന അദ്ദേഹം ഇന്ന് നമ്മോട് വിട പറഞ്ഞിരിക്കുന്നു. ഒപ്പമുണ്ടായിരുന്ന 35 വര്‍ഷവും അദ്ദേഹം പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചു. സാമൂഹിക സേവനങ്ങളിലാണ് അദ്ദേഹം കേന്ദ്രീകരിച്ചത്.” – മമത ബാനര്‍ജി ട്വീറ്റ് ചെയ്തു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ജനപ്രതിനിധികള്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നേരത്തെ തമിഴ്നാട്ടില്‍ ഡിഎംകെ എംഎല്‍എ അന്‍പഴകനും കോവിഡ് ബാധിച്ച് മരിക്കുകയുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here