തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഭീഷണിയെ തുടര്‍ന്ന് അടച്ചിട്ട ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും തുറക്കുന്നു. ബുധനാഴ്ച മുതല്‍ ബാര്‍ബര്‍ ഷോപ്പുകള്‍ക്കും ബ്യൂട്ടി പാര്‍ലറുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. എന്നാല്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം ഇവയുടെ പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി പറഞ്ഞു. കടകളില്‍ ഹെയര്‍ കട്ടിംഗ്, ഡ്രസിംഗ്, ഷേവിംഗ് എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ് അനുമതി.
എസി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. മുടിവെട്ടാന്‍ ഓരോരുത്തര്‍ക്കും പ്രത്യേകം ടൗവല്‍ ഉപയോഗിക്കണം. പറ്റുമെങ്കില്‍ മുടിവെട്ടാന്‍ എത്തുന്ന ആള് തന്നെ ടൗവല്‍ കരുതണം. കടയില്‍ രണ്ട് പേരില്‍ കൂടുതല്‍ കൂടി നില്ക്കാന് പാടില്ല. സാനിറ്റൈസര്‍ നിര്‍ബന്ധമായും കടയില്‍ ഉണ്ടാവുകയും വേണം. ഊഴം അനുസരിച്ച് മുടിവെട്ടുന്നതിന് മൊബൈല്‍ ഫോണിലൂടെ നിര്‍ദേശങ്ങള്‍ നല്കാന് കഴിയണമെന്നും നിബന്ധനകളില്‍ പറയുന്നു. കടകള്‍ ചൊവ്വാഴ്ച മുതല്‍ തുറക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ചൊവ്വാഴ്ച ദിവസം ശുചീകരണ പ്രവര്‍ത്തികള്‍ മാത്രമേ പാടുള്ളുവെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഊഴം അനുസരിച്ച് മുടിവെട്ടുന്നതിന് മൊബൈല്‍ ഫോണിലൂടെ നിര്‍ദേശങ്ങള്‍ നല്കാന് കഴിയണമെന്നും നിബന്ധനകളില്‍ പറയുന്നു. കടകള്‍ ചൊവ്വാഴ്ച മുതല്‍ തുറക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ചൊവ്വാഴ്ച ദിവസം ശുചീകരണ പ്രവര്‍ത്തികള്‍ മാത്രമേ പാടുള്ളുവെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.