More

  കോവിഡ് 19: കുടുംബ ചടങ്ങിൽ പങ്കെടുത്ത ആറു പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചു

  Latest News

  സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 1426 പേർ രോഗമുക്തി നേടി, 1242 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് കോവിഡ് മരണങ്ങൾ...

  ‘മലപ്പുറത്തെ ജനങ്ങള്‍ക്ക് എന്റെ സല്യൂട്ട്, നടന്‍ സൂര്യ

  സ്വന്തം ജീവന്‍ പോലും പണയം വച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മലപ്പുറത്തുകാരെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. എയര്‍ ഇന്ത്യയും തങ്ങളുടെ...

  കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ; മകള്‍ക്ക് കുത്തിവയ്പ്പ് എടുത്തുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍

  മോസ്‌കോ: കൊവിഡിനെതിരെ ആദ്യ വാക്‌സിന്‍ റഷ്യ വികസിപ്പിച്ചതായി പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചു. തന്റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് കുത്തിവയ്പ് നടത്തിയതായി അദ്ദേഹം വ്യക്തമാക്കി....

  കോട്ടയം: കോട്ടയത്ത് കുടുംബ ചടങ്ങിൽ പങ്കെടുത്ത ആറു പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മാമോദീസ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച ഡോക്ടര്‍ പങ്കെടുത്ത ചടങ്ങിലുണ്ടായിരുന്ന നാലുപേര്‍ക്കാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഡോക്ടറുടെ ബന്ധുവും പ്രാഥമിക സമ്ബര്‍ക്കപ്പട്ടികയില്‍പ്പെട്ടയാളുമായ അയ്മനം സ്വദേശി (47), ഇദ്ദേഹത്തി​​ന്റെ ഭാര്യ (40), മകള്‍ (ഒമ്ബത്), അയ്മനം സ്വദേശിയുടെ ഭാര്യസഹോദരി വെച്ചൂര്‍ സ്വദേശിനി (42) എന്നിവര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

  ഡോക്ടറുടെ സമ്ബര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന മാതാവിന് (62) വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ചടങ്ങില്‍ പങ്കെടുത്ത ആറുപേര്‍ക്ക് രോഗം കണ്ടെത്തിയതാണ് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കിയത്. ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളെയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

  ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ ജോലിചെയ്തശേഷം ഹോം ക്വാറന്‍റീനില്‍ കഴിഞ്ഞിരുന്ന തലയോലപ്പറമ്ബ് സ്വദേശിനി സ്​റ്റാഫ് നഴ്സ്(42), ഹൈദരാബാദില്‍നിന്ന്​ ജൂലൈ രണ്ടിന് വിമാനത്തിലെത്തി ഹോം ക്വാറന്‍റീനില്‍ കഴിഞ്ഞിരുന്ന പനച്ചിക്കാട് സ്വദേശി(23), മസ്കത്തില്‍നിന്ന്​ ജൂണ്‍ 23ന് എത്തി ഹോം ക്വാറന്‍റീനില്‍ കഴിഞ്ഞിരുന്ന പാറത്തോട് സ്വദേശിനി (28), രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശിനിക്കൊപ്പം മസ്കത്തില്‍നിന്നെത്തിയ ഭര്‍തൃമാതാവ് (62), രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശിനിക്കൊപ്പം മസ്കത്തില്‍നിന്നെത്തിയ മകന്‍ (രണ്ട്), കുവൈത്തില്‍നിന്ന്​ ജൂണ്‍ 25ന് എത്തി ഹോം ക്വാറന്‍റീനില്‍ കഴിഞ്ഞിരുന്ന തുരുത്തി സ്വദേശി (24), ഷാര്‍ജയില്‍നിന്ന്​ ജൂണ്‍ 28ന് എത്തി ഹോം ക്വാറന്‍റീനില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശി (28), ദുബൈയില്‍നിന്ന്​ ജൂണ്‍ 26ന് എത്തി ഹോം ക്വാറന്‍റീനില്‍ കഴിഞ്ഞിരുന്ന ചിറക്കടവ് സ്വദേശി (40), അമ്മക്കൊപ്പം ജൂണ്‍ 26ന് ഡല്‍ഹിയില്‍നിന്ന് എത്തി ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ച്‌ കോട്ടയം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ കഴിയുന്ന ചങ്ങനാശ്ശേരി പൊങ്ങന്താനം സ്വദേശിനിയുടെ മകന്‍ (ആറ്), മസ്കത്തില്‍നിന്ന്​ ജൂണ്‍ 28ന് എത്തി കോതനല്ലൂരിലെ ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന എരുമേലി സ്വദേശി(59), മുംബൈയില്‍നിന്ന്​ ട്രെയിനില്‍ ജൂണ്‍ 29ന് എത്തി ഹോം ക്വാറന്‍റീനില്‍ കഴിഞ്ഞിരുന്ന മാഞ്ഞൂര്‍ സ്വദേശിനി (28) എന്നിവരാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ഇനി 24 മണിക്കൂറും മുടങ്ങാതെ വൈദ്യുതി, വിതരണം തടസപ്പെട്ടാല്‍ നഷ്ടപരിഹാരം അക്കൗണ്ടിലെത്തും

  ന്യൂഡല്‍ഹി: 24 മണിക്കൂറും രാജ്യത്ത് വൈദ്യുതി വിതരണം നടത്താന്‍ തയ്യാറെടുത്ത് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ ചട്ടങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് ഇടതടവില്ലാതെ ജനങ്ങള്‍ക്ക് വൈദ്യുതി...

  യു പിയില്‍ ബി ജെ പി നേതാവിനെ വെടിവച്ച് കൊന്നു

  ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബി ജെ പി നേതാവിനെ അക്രമികള്‍ വെടിവച്ചുകൊന്നു. ഇന്നുരാവിലെയായിരുന്നു സംഭവം. പാര്‍ട്ടി ബാഗ്പത് മുന്‍ ജില്ലാ പ്രസിഡന്റ് സഞ്ജയ് ഖോഖറാണ് കൊല്ലപ്പെട്ടത്. സ്വന്തം കൃഷിയിടത്തില്‍ പ്രഭാത സവാരിക്കെത്തിയ...

  ‘മലപ്പുറത്തെ ജനങ്ങള്‍ക്ക് എന്റെ സല്യൂട്ട്, നടന്‍ സൂര്യ

  സ്വന്തം ജീവന്‍ പോലും പണയം വച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മലപ്പുറത്തുകാരെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. എയര്‍ ഇന്ത്യയും തങ്ങളുടെ ആദരം അര്‍പ്പിക്കുകയുണ്ടായി. ഇപ്പോഴിതാ തമിഴ് സൂപ്പര്‍...

  തബ്ലീഗ് ജമാഅത്തുകാരെ പിടികൂടുന്നതിന് സമ്മാനം പ്രഖ്യാപിച്ച ഹിന്ദുത്വ നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു

  ലഖ്നൗ: തബ്ലീഗ് ജമാഅത്തിലെ അംഗങ്ങളെ പിടികൂടുന്നതിനായി 11,000 രൂപ സമ്മാനം പ്രഖ്യാപിച്ച ഹിന്ദു യുവ വാഹിനിയുടെ നേതാവ് 'അജ്ജു ഹിന്ദുസ്ഥാനി' കോവിഡ് -19 ബാധിച്ച് മരിച്ചു. അമ്മയും സഹോദരിയും കൊവിഡ്...

  അമ്മയെ കൊന്ന് യുവതി നാടുവിട്ടു; കാമുകനൊപ്പം ആന്‍ഡമാനില്‍ ഉല്ലസിക്കുന്നതിനിടെ പിടിയില്‍

  ബെംഗളൂരു: അമ്മയെ കൊലപ്പെടുത്തുകയും സഹോദരെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത് രക്ഷപ്പെട്ട യുവതിയെ പൊലീസ് പിടികൂടി. സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ മൂപ്പത്തിമൂന്നുകാരി അമൃത ചന്ദ്രശേഖറിനെയാണ് ബുധനാഴ്ച ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറില്‍നിന്ന് പൊലീസ്...
  - Advertisement -

  More Articles Like This

  - Advertisement -