More

  കോവിഡിനൊപ്പം കനത്ത മഴയും: സംസ്ഥനത്തിന്റെ പലഭാഗത്തും വെള്ളപ്പൊക്ക ഭീഷണി തുടരുകയാണ്: ആശങ്ക കടുക്കുന്നു

  Latest News

  എന്തിനാണ് എന്റെ വീട് ആക്രമിച്ചത്, ഞാൻ എന്ത് തെറ്റ് ചെയ്‌തു? കഴിഞ്ഞ ദിവസത്തെ കലാപത്തിൽ വീട് അക്രമിച്ചവരോട് ബംഗളൂരുവിലെ കോൺഗ്രസ് എംഎൽഎ

  കഴിഞ്ഞ ദിവസം ബംഗളൂരുവിലുണ്ടായ കലാപത്തിൽ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീട് അക്രമകാരികൾ നശിപ്പിച്ചിരുന്നു, ഇതിനെതിരെ എംഎൽഎ നേരിട്ട് രംഗത്ത് വന്നു....

  രാജസ്ഥാനിൽ നാളെ വിശ്വാസ വോട്ടെടുപ്പ്; ബിജെപിയുടെ അവിശ്വാസ പ്രമേയം പൊളിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും

  രാജസ്ഥാനിൽ നാളെ നിയമസഭാ സമ്മേളനം ആരംഭിക്കും, കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയമാണ് നാളത്തെ പ്രധാന ആകർഷണം. കോൺഗ്രസിൽ ഇടക്കാലത്ത് രൂപംകൊണ്ട...

  സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; ഇന്ന് റിപ്പോർട്ട് ചെയ്‌തത്‌ ഇതുവരെ ഉള്ളതിൽ ഏറ്റവും ഉയർന്ന രോഗബാധ, പ്രതിദിന രോഗബാധിതരുടെ എണ്ണം പതിനായിരം കവിഞ്ഞേക്കുമെന്ന് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി; വരുന്നത് കടുത്ത ജാഗ്രതയുടെ...

  കേരളത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്‌തത്‌ 1564 കോവിഡ് കേസുകളാണ്. സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും കൂടുതൽ കേസുകൾ. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ...

  തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളിലും ഇന്നലെ രാത്രി 10.30ഓടെ ആരംഭിച്ച മഴയാണ് ശമനമില്ലാതെ തുടരുന്നത്. തെക്കന്‍ കേരളത്തിലും മദ്ധ്യകേരളത്തിലുമാണ് ശക്തമായ മഴ പെയ്യുന്നത്. വടക്കന്‍ മേഖലകളില്‍ കാര്യമായ മഴയില്ല. തലസ്ഥാനത്ത് ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തനടിയിലായി. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ കേരളാ തീരത്ത് മത്സ്യത്തൊഴിലാളികള്‍ രണ്ട് ദിവസത്തേക്ക് കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്.

  പലയിടത്തും റോഡുകളില്‍ വെള്ളം കയറി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരവേയാണ് മഴയും ശക്തിപ്രാപിക്കുന്നത്. അതിനാല്‍, ആശങ്ക കടുക്കുകയാണ്. 31-07-2020 വരെ അറബിക്കടലില്‍ കേരള,കര്‍ണാടക, ലക്ഷദ്വീപ്, മാലിദ്വീപ് എന്നീ സമുദ്ര മേഖലകളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. 01-08-2020 വരെ തെക്ക്-പടിഞ്ഞാറന്‍ അറബിക്കടലിലും 31-07-2020 മുതല്‍ 01-08-2020 വരെ മധ്യ-പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നീ സമുദ്ര മേഖലകളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

  തിരുവനന്തപുരം നഗരത്തില്‍ തമ്ബാനൂര്‍, എസ്.എസ് കോവില്‍ റോഡ് കിഴക്കേകോട്ട എന്നിവിടങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി. കാല്‍നട യാത്രയ്ക്ക് പോലും കഴിയാത്ത സ്ഥിതിയില്‍ റോഡുകളില്‍ മുട്ടോളം വെള്ളം പൊങ്ങിയിട്ടുണ്ട്. നഗരത്തില്‍ ലോക്ക് ഡ‌ൗണില്‍ ഇളവുകള്‍ അനുവദിക്കുകയും രാവിലെ ഏഴ് മുതല്‍ വൈകിട്ട് 7 വരെ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയതോടെയും രാവിലെ സാധനങ്ങള്‍ വാങ്ങാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഇറങ്ങിയവര്‍ കഷ്ടപ്പെട്ടു. റോഡുകളില്‍ വെള്ളം കയറിയതോടെ ഇരുചക്ര വാഹനങ്ങളില്‍ ഇറങ്ങിയവരാണ് ഏറെ ദുരിതം നേരിടേണ്ടി വന്നത്.

  കൊച്ചിയിലും ഇന്നലെ രാത്രി മുതല്‍ തന്നെ മഴ തുടങ്ങിയിരുന്നു. കനത്ത മഴയെ തുടര്‍ന്ന് പള്ളുരുത്തി, തോപ്പുംപടി, കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റാന്‍ഡ് എന്നിവിടങ്ങളിലടക്കം വെള്ളം കയറി. പലയിടത്തും ഗതാഗതവും തടസപ്പെട്ടു. കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തനടിയിലാണ്. നഗരത്തിന് സമീപമുള്ള ഉദയ കോളനി, കമ്മട്ടിപ്പാടം, പെരുമ്ബടപ്പ് പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി. പലയിടത്തു നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കോട്ടയത്തും കനത്ത മഴ തുടരുകയാണ്. മീനച്ചില്‍ ആറ്റില്‍ ജലനിരപ്പ് ഉയരാന്‍ സാദ്ധ്യതയുള്ളതിനാല്‍ ജില്ലാഭരണകൂടം ജാഗ്രാതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  എസ്ഡിപിഐയെ നിരോധിക്കണം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത്

  ബെംഗ്ലൂരു; ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ബംഗളൂരുവില്‍ സംഘര്‍ഷം അരങ്ങേറിയതിന് പിന്നാലെയാണ് എസ്ഡിപിഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കര്‍ണാടക കത്തയച്ചത്. എസ്ഡിപിഐയേയും പോപ്പുലര്‍...

  തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; ദുബായില്‍ നിന്നെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നായി പിടിച്ചെടുത്തത് 50 ലക്ഷം രൂപ വില വരുന്ന ...

  തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ദുബായില്‍ നിന്നെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നായി പിടിച്ചെടുത്തത് ഒരു കിലോ സ്വര്‍ണം . 50 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

  മത്തായിയുടെ മരണം: മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കാൻ നിയമോപദേശം

  തിരുവനന്തപുരം: വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ചിറ്റാറിലെ ഫാം ഉടമ മത്തായിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കാൻ പോലീസിന് നിയമോപദേശം ലഭിച്ചു. അത് കൂടാതെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം...

  രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അദ്ധ്യക്ഷന് കൊവിഡ് രാമക്ഷേത്ര ഭൂമിപൂജ ചടങ്ങില്‍ പ്രധാനമന്ത്രിനരേന്ദ്രമോദിയോടൊപ്പം നൃത്യ ഗോപാല്‍ ദാസ് വിശിഷ്ടാതിഥിയായി വേദി പങ്കിട്ടിരുന്നു

  യുപി: രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അദ്ധ്യക്ഷന്‍ നൃത്യ ഗോപാല്‍ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. ആഗസ്റ്റ് 5ന് നടന്ന രാമക്ഷേത്ര ഭൂമിപൂജ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം നൃത്യ ഗോപാല്‍ ദാസ് വിശിഷ്ടാതിഥിയായി...

  എന്തിനാണ് എന്റെ വീട് ആക്രമിച്ചത്, ഞാൻ എന്ത് തെറ്റ് ചെയ്‌തു? കഴിഞ്ഞ ദിവസത്തെ കലാപത്തിൽ വീട് അക്രമിച്ചവരോട് ബംഗളൂരുവിലെ കോൺഗ്രസ് എംഎൽഎ

  കഴിഞ്ഞ ദിവസം ബംഗളൂരുവിലുണ്ടായ കലാപത്തിൽ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീട് അക്രമകാരികൾ നശിപ്പിച്ചിരുന്നു, ഇതിനെതിരെ എംഎൽഎ നേരിട്ട് രംഗത്ത് വന്നു. താൻ എന്ത് തെറ്റ് ചെയ്തിട്ടാണ് തന്റെ...
  - Advertisement -

  More Articles Like This

  - Advertisement -