More

    രാജ്യത്ത് കൊവിഡ് കേസുകള്‍ ആറ് ലക്ഷം കടന്നു; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്ത്

    Latest News

    “കോവിഡ് രോഗമാണ്, കുറ്റകൃത്യമല്ല, കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കതിരെ വിടി ബൽറാം എംഎൽഎ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമെന്ന് വിമർശനം

    കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കെതിരെ വിടി ബൽറാം എംഎൽഎ. കോവിഡ് രോഗമെന്നും കുറ്റകൃത്യമല്ലെന്നും ബൽറാം ഓർമപ്പെടുത്തി.തോന്നിയപോലെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കാൻ...

    മുഖ്യമന്ത്രി കോവിഡ് നിരീക്ഷണത്തിൽ; തലസ്ഥാനത്ത് സ്വതന്ത്ര്യദിന പരേഡിൽ ദേശീയപതാക ഉയർത്തുന്നത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

    മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചതിനാൽ തലസ്ഥാനത്ത് സ്വാതന്ത്ര്യദിന പരേഡിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്...

    ഇന്ത്യ ഹിന്ദുരാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നുവെന്ന് ചരിത്രകാരി റോമില ഥാപ്പർ

    ഇന്ത്യ ഹിന്ദു രാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത ചിത്രകാരി റോമില ഥാപ്പർ അഭിപ്രായപ്പെട്ടു. ഡൽഹി സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിയ ഓൺലൈൻ പ്രഭാഷണത്തിലാണ്...

    രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് ലക്ഷം കടന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ വ്യാഴാഴ്ച കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ഇത്. 6,00,032 പേര്‍ക്കാണ് വ്യാഴാവ്ച വരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. റഷ്യയാണ് ഇന്ത്യയേക്കാള്‍ കൂടുതല്‍ രോഗികളുള്ള തൊട്ടടുത്ത രാജ്യം. ലോകത്ത് കൊവിഡ് രോഗികളില്‍ മൂന്നാം സ്ഥാനത്തുള്ള റഷ്യയില്‍ ഇന്ത്യയില്‍ ഉള്ളതിനേക്കാള്‍ 50000 രോഗികളാണ് കൂടുതലുള്ളത്. ഇന്നലെ രാവിലെ വരെ ഇന്ത്യയില്‍ 5,66,840 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 18,522 കേസുകള്‍ രാവിലെ പുതുതായി റിപ്പോര്‍ട്ട് ചെയ്തു. വൈകുന്നേരം മഹാരാഷ്ട്രയില്‍ 5,537ഉം തമിഴ്‌നാടില്‍ 3,882 കേസും, ഡല്‍ഹിയില്‍ 2,442 കേസുകളും വന്നതോടെ ഈ സഖ്യം വീണ്ടും ഉയര്‍ന്നു.

    ഡല്‍ഹിയില്‍ സ്ഥിതി നിയന്ത്രണ വിധേയമാകുന്നു എന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ അറിയിച്ചത്. ജൂണില്‍ ഒരു ലക്ഷം കേസുകള്‍ ഉണ്ടാകുമെന്നായിരുന്നു വിദഗ്ധരുടെ മുന്നറിയിപ്പ്. അത് 87,000ലേക്ക് പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞെന്ന് കെജ് രിവാള്‍ പറഞ്ഞു. ജൂണ്‍ അവസാനത്തോടെ 60000 കേസുകള്‍ പ്രവചിച്ചസ്ഥാനത്ത് 26,000 കേസുകള്‍ മാത്രമേ ഉണ്ടായുള്ളൂ. ഇത് ആശ്വാസകരമാണ് എന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്ത് ലോക്ഡൗണ്‍ ഇളവ് രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്ബോഴാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്തോട് അടുക്കുന്നത്.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    - Advertisement -

    More Articles Like This

    - Advertisement -