More

  കോവിഡ് 19: കർശന നിയന്ത്രണങ്ങളുമായി ദുബായ് അധികൃതർ: ലംഘിക്കുന്നവർക്ക് പിഴയുൾപ്പെടെയുള്ള ശിക്ഷാനടപടികൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

  Latest News

  ഭര്‍ത്താവ് മദ്യം നല്‍കി, സുഹൃത്തുക്കളായ 6 പേർ ബലാത്സംഗം ചെയ്തു; പീഡനം കുട്ടിയുടെ കണ്‍മുന്നില്‍; കൂട്ടബലാത്സംഗ പ്രതികള്‍ക്കെതിരെ പോക്സോ

  തിരുവനന്തപുരം: യുവതിയെ മദ്യം നല്‍കി മയക്കിയ ശേഷം ഭര്‍ത്താവും കൂട്ടുകാരും ബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഴുവന്‍ പ്രതികളും...

  കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞ സംഭവം; രണ്ടുപേർ കസ്റ്റഡിയിൽ; അറസ്റ്റ് ഇന്നുണ്ടായേക്കും

  പാലക്കാട് (WWW.BIG14NEWS.COM): അമ്പലപ്പാറ വനമേഖലയില്‍ കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞതിലുളള അന്വേഷണത്തില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. തിരുവിഴാംകുന്ന് അമ്ബലപ്പാറയിലെ തോട്ടം തൊഴിലാളികളായ മൂന്ന്...

  ലോകത്താകമാനം കൊവിഡ് മരണം നാല് ലക്ഷത്തിലേക്ക്; 55000 ലധികം രോഗികളുടെ നില ഗുരുതരം; ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഇന്ത്യ രണ്ടാമത്

  (wwwmbig14news.com)വാഷിങ്ടണ്‍: ലോകത്ത് പ്രതിദിനം കൊവിഡ് രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മരണസംഖ്യ നാല് ലക്ഷത്തോട് അടുക്കുന്നുവെന്നത് ആശങ്കാജനകമാണ്. 3,92,128 പേരാണ് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്....

  ദുബായ്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കർശന നിയന്ത്രണങ്ങളാണ് ദുബായ് അധികൃതർ ശനിയാഴ്ച പ്രഖ്യാപിച്ചത്. യാത്രാനിയന്ത്രണം ഉൾപ്പെടെ രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് ലംഘിക്കുന്നവർക്ക് പിഴയുൾപ്പെടെയുള്ള ശിക്ഷാനടപടികളും ഉണ്ടാകുമെന്ന് മുന്നറിയിപ്പും.

  എല്ലാവരോടും വീടുകളിൽ തന്നെ തുടരാനാണ് ദുബായ് അധികൃതർ നിർദേശിക്കുന്നത്. ആർക്കെല്ലാമാണ് വീടിനു പുറത്തിറങ്ങാൻ അനുവാദമുള്ളത്? ഭക്ഷണസാധനങ്ങൾ എങ്ങനെ വാങ്ങും? തുടങ്ങിയ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ചുവടെ.

  പുറത്ത് പോകാനുള്ള അനുവാദം (സാധാരണ ജനങ്ങൾ)അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ ജനങ്ങൾ വീട് വിട്ട് പുറത്ത് വരാവൂ. വീടിന് പുറത്ത് വരുന്നവർ മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കുകയും ആളുകളിൽ നിന്ന് നിശ്ചിത അകലം പാലിക്കുകയും വേണം.

  ∙ ഭക്ഷണസാധനങ്ങൾ വാങ്ങുന്നതിന് (യൂണിയൻ കോപ്, സൂപ്പർ മാർക്കറ്റ്, ഗ്രോസറി) കുടുംബത്തിലെ ഒരാൾക്ക് മാത്രമേ പോകാൻ അനുവാദമുള്ളൂ.
  ∙ അത്യാവശ്യ മരുന്നുകൾ വാങ്ങുന്നതിനും മെഡിക്കൽ അത്യാവശ്യങ്ങൾക്കും ആശുപത്രികൾ, ക്ലിനിക്കുകൾ, ഫാർമസി എന്നിവിടങ്ങളിൽ പോകുന്നവർ.
  ∙ കോവിഡ് 19 പരിശോധനയ്ക്ക്് പോകുന്നവർ.
  വീടുവിട്ടുപോകാൻ അനുവാദമുള്ള ജീവനക്കാർ
  ചില പ്രത്യേക മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് വീട്ടിൽ നിന്നും ജോലിക്കായി പുറത്തുപോകുന്നതിൽ വിലക്കില്ല. അവരുടെ പട്ടിക ചുവടെ.
  ∙ ആരോഗ്യമേഖലയിലെ ജീവനക്കാർ (ആശുപത്രികൾ, ക്ലിനിക്കുകൾ, ഫാർമസി)
  ∙ ഭക്ഷണ വിതരണ കേന്ദ്രങ്ങൾ (യൂണിയൻ കോപ്, സൂപ്പർ മാർക്കറ്റ്, ഗ്രോസറി)

  ∙ ഡെലിവറി സർവീസ് (ഭക്ഷണം, മരുന്ന്)
  ∙ റസ്റ്ററന്റുകൾ (ഹോം ഡെലിവറി മാത്രം)
  ∙ മരുന്ന് ഉൽപാദിപ്പിക്കുകയും ആരോഗ്യമേഖലയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ നിർമിക്കുകയും ചെയ്യുന്നവർ.
  ∙ വ്യവസായ മേഖല (അവശ്യ വ്യവസായം മാത്രം)
  ∙ വ്യവസായ മേഖലയ്ക്ക് ആവശ്യമായ അടിസ്ഥാന വസ്തുക്കൾ വിതരണം ചെയ്യുന്നവർ.
  ∙ വെള്ളം–വൈദ്യുതി സെക്ടർ, പെട്രോൾ–ഗ്യാസ് സ്റ്റേഷനുകൾ, കൂളിങ് സർവീസുകൾ.
  ∙ ടെലികമ്മ്യൂണിക്കേഷൻ സർവീസ്.
  ∙ മാധ്യമ പ്രവർത്തകർ.

  ∙ വിമാനത്താവളം, എയർലൈനുകൾ, തുറമുഖം, ഷിപ്പിങ്ങ്.
  ∙ കസ്റ്റംസ് ഡ്യൂട്ടി ആൻഡ് ബോർഡർ ക്രോസിങ്ങ്.
  ∙ പൊതു–സ്വകാര്യ സെക്യൂരിറ്റി സർവീസ്.
  ∙ മുനിസിപ്പാലിറ്റി സേവനങ്ങൾ പൊതു സ്വകാര്യ സേവനങ്ങൾ മാലിന്യ ശേഖരണം ശുചീകരണം ഉൾപ്പെടെയുള്ളവർ.
  ∙ കോവിഡ് 19ന് എതിരായ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്ന പൊതു–സ്വകാര്യ മേഖലയിൽ ഉള്ളവർ.
  ∙ പൊതുമേഖലാ ട്രാൻസ്പോർട്ട് (ബസുകളും ടാക്സികളും മാത്രം. മെട്രോ–ട്രാം സർവീസ് റദ്ദാക്കി).
  ∙ നിർമാണമേഖല– ദുബായ് മുനിസിപ്പാലിറ്റിയിൽ നിന്നും പെർമിറ്റ് ലഭിക്കുന്നവർ.
  രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ ബാങ്ക്, ഫിനാൻഷ്യൽ സേവനങ്ങൾ ലഭ്യമാകും. സാമൂഹികക്ഷേമ സേവന വിഭാഗം, ലോൺട്രികൾ, അറ്റകുറ്റപ്പണികൾ നടത്തുന്നവർ എന്നിവരെയും അനുവദിക്കും.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ഭര്‍ത്താവ് മദ്യം നല്‍കി, സുഹൃത്തുക്കളായ 6 പേർ ബലാത്സംഗം ചെയ്തു; പീഡനം കുട്ടിയുടെ കണ്‍മുന്നില്‍; കൂട്ടബലാത്സംഗ പ്രതികള്‍ക്കെതിരെ പോക്സോ

  തിരുവനന്തപുരം: യുവതിയെ മദ്യം നല്‍കി മയക്കിയ ശേഷം ഭര്‍ത്താവും കൂട്ടുകാരും ബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഴുവന്‍ പ്രതികളും...

  ലോകത്താകമാനം കൊവിഡ് മരണം നാല് ലക്ഷത്തിലേക്ക്; 55000 ലധികം രോഗികളുടെ നില ഗുരുതരം; ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഇന്ത്യ രണ്ടാമത്

  (wwwmbig14news.com)വാഷിങ്ടണ്‍: ലോകത്ത് പ്രതിദിനം കൊവിഡ് രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മരണസംഖ്യ നാല് ലക്ഷത്തോട് അടുക്കുന്നുവെന്നത് ആശങ്കാജനകമാണ്. 3,92,128 പേരാണ് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്. 6688679 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ...

  കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞ സംഭവം; രണ്ടുപേർ കസ്റ്റഡിയിൽ; അറസ്റ്റ് ഇന്നുണ്ടായേക്കും

  പാലക്കാട് (WWW.BIG14NEWS.COM): അമ്പലപ്പാറ വനമേഖലയില്‍ കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞതിലുളള അന്വേഷണത്തില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. തിരുവിഴാംകുന്ന് അമ്ബലപ്പാറയിലെ തോട്ടം തൊഴിലാളികളായ മൂന്ന് പേരെ ഇന്നലെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു....
  - Advertisement -

  More Articles Like This

  - Advertisement -