സംസ്ഥാനത്ത് ആശങ്ക പടർത്തി വീണ്ടും കൊറോണ മരണം: മരണപ്പെട്ടത് പോലീസ് ഉദ്യോഗസ്ഥൻ

0
406

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തൊടുപുഴയിലെ സ്പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐയായ അജിതന്‍ (55) ആണ് മരിച്ചത്. സമ്ബര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗമുണ്ടായത്. ആന്റി വൈറല്‍ ചികിത്സ, പ്ലാസ്മ ചികിത്സ അടക്കം നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റെ ഭാര്യ, മക്കള്‍ എന്നിവര്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കോളെജില്‍ വെച്ചായിരുന്നു മരണം. സംസ്ഥാനത്ത് ആദ്യമായാണ് കൊറോണ ബാധയെ തുടര്‍ന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ മരണപ്പെടുന്നത്. കൊവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ ഇടുക്കി മെഡിക്കല്‍ കോളെജിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ രോഗങ്ങളുള്ള ഇദ്ദേഹത്തെ പിന്നീട് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ബുധനാഴ്ച്ചയാണ് കോട്ടയം മെഡിക്കല്‍ കോളെജിലേക്ക് മാറ്റുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here