അനധികൃത സ്വത്ത് സമ്പാദനക്കേസ് : മുന്‍മന്ത്രി വി.എസ് ശിവകുമാറിനെതിരെ അന്വേഷണത്തിന് അനുമതി

0
41

അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ മുന്‍മന്ത്രി വി.എസ് ശിവകുമാറിനെതിരെ വിജിലന്‍സിന് അന്വേഷണം നടത്താന്‍ അനുമതി. ആഭ്യന്തര സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടു. നേരത്തെ ഗവര്‍ണറുടെ അനുമതി സര്‍ക്കാരിന് ലഭിച്ചിരുന്നു.

ശിവകുമാറിനെക്കുറിച്ച്‌ അനധികൃത സ്വത്ത് സമ്ബാദിച്ചുവെന്ന പരാതി നേരത്തെ ഉണ്ടായിരുന്നു. 2016ലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. കഴിഞ്ഞവര്‍ഷം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുന്‍മന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന ശുപാര്‍ശ വിജിലന്‍സ് സര്‍ക്കാരിന് നല്‍കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാരിന് ഗവര്‍ണറുടെ അനുമതി ലഭിച്ചതോടെ ആഭ്യന്തര സെക്രട്ടറി കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിറക്കുകയായിരുന്നു.
ആരോഗ്യ മേഖലയിലെ അഴിമതികളുമായി ബന്ധപ്പെട്ട് നേരത്തെ ശിവകുമാറിനെതിരെ ആരോപണമുയര്‍ന്നിരുന്നു. അതേസമയം,​ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here