More

  ഇന്ത്യന്‍ – വിദേശ കറന്‍സികളുടെ വ്യാജ നിർമ്മാണം: 55 കോടി രൂപയിലേറെ തുക കണ്ടെത്തി; സൈനികനടക്കം 6 പേര്‍ പിടിയില്‍

  Latest News

  മിന്നലേറ്റ് 23 പേര്‍ മരിച്ചു

  പാറ്റ്ന: ബിഹാറില്‍ മിന്നലേറ്റ് 23 പേര്‍ മരിച്ചു. അഞ്ച് ജില്ലകളിലായാണ് ഇത്രയും മരണം. ഭോജ്പൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്.

  പബ്ജി കളിച്ച് ചികിത്സയ്ക്കും പഠനത്തിനുമായി മാറ്റിവച്ചിരുന്ന 16 ലക്ഷം രൂപ 17കാരന്‍ നഷ്ടപ്പെടുത്തി

  ചണ്ഡിഗഡ്: പബ്ജി ഗെയിം കളിച്ച് 17കാരന്‍ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ. പഞ്ചാബിലാണ് സംഭവം. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് 16 ലക്ഷം...

  മകന്‍ കൊറോണ ബാധിച്ച് മരിച്ചതില്‍ മാതാപിതാക്കള്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു

  ഭുവനേശ്വര്‍: കോവിഡ് ബാധിച്ച് മകന്‍ മരിച്ചതില്‍ മണിക്കൂറുകള്‍ക്ക് ശേഷം മാതാപിതാക്കള്‍ മനംനൊന്ത് ജീവനൊടുക്കി. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. ജില്ലയിലെ കബിസുര്യനഗര്‍ പോലീസ്...

  പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ 55 കോടി രൂപയിലേറെ മൂല്യമുള്ള വ്യാജ ഇന്ത്യന്‍ – വിദേശ കറന്‍സികള്‍ പിടിച്ചെടുത്തു. മിലിറ്ററി ഇന്‍റലിജന്‍സും പൂനെ ക്രൈംബ്രാഞ്ചും സംയുക്തമായി നടത്തിയ റെയ്ഡിലാണ് കറന്‍സികള്‍ പിടിച്ചെടുത്തത്. ബോംബെ സാപ്പേഴ്സിലെ ലാന്‍സ് നായിക് ഷെയ്ഖ് അലിം ഗുലാബ് ഖാനാണ് അറസ്റ്റിലായ സൈനികന്‍. ഇയാളെക്കൂടാതെ പുണെയിലെ കൊണ്ടുവായില്‍നിന്നുള്ള സുനില്‍ ബദ്രിനാരായണ സര്‍ദ, നവി മുംബൈ കമോതെയില്‍നിന്നുള്ള റിതേഷ് രത്നാകര്‍, മുംബൈയിലെ മീര റോഡില്‍നിന്നുള്ള തുഹൈല്‍ അഹമ്മദ് മുഹമ്മദ് ഇഷാഖ് ഖാന്‍, അബ്ദുള്‍ ഗനി റഹ്മത്തുള്ള ഖാന്‍, ഇയാളുടെ മകന്‍ അബ്ദുള്‍ റഹ്മാന്‍ അബ്ദുല്‍ ഗനി ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്.

  പൂനെയിലെ വിമാന്‍നഗറിലെ കെട്ടിടത്തിൽ നിന്നാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‍ഡിൽ അനധികൃത പണം പിടിച്ചെടുത്തത്. 2000, 500 രൂപകളുടെ വ്യാജ നോട്ടുകള്‍, ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് അടയാളപ്പെടുത്തിയ കളിനോട്ടുകള്‍, നിരോധിച്ച 1,000 രൂപയുടെ നോട്ടുകള്‍, വ്യാജ യു.എസ്. ഡോളര്‍ എന്നിവയാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്.

  ഇതുകൂടാതെ മൂന്നുലക്ഷം രൂപയുടെ യഥാര്‍ഥ ഇന്ത്യന്‍ നോട്ടുകള്‍, യു.എസ്. ഡോളര്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. എയര്‍ ഗണ്‍, വ്യാജ രേഖകള്‍, രഹസ്യ ക്യാമറകള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. സതേണ്‍ കമാന്‍ഡ് ലൈസണ്‍ യൂണിറ്റിം മിലിട്ടറി ഇന്‍റലിജന്‍സും പൂനെ സിറ്റി പൊലീസിലെ ക്രൈം ബ്രാഞ്ചുമാണ് സംയുക്ത റെയ്ഡില്‍ ഭാഗമായത്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  യുവതിക്കൊപ്പമുള്ള ലൈംഗിക വീഡിയോ പോണ്‍സൈറ്റില്‍ ഇട്ട കോളജ് പ്രൊഫസര്‍ അറസ്റ്റില്‍

  ആസാം: യുവതിക്കൊപ്പമുള്ള ലൈംഗിക വീഡിയോ പോണ്‍സൈറ്റില്‍ ഇട്ട കോളജ് പ്രൊഫസര്‍ പൊലീസ് അറസ്റ്റില്‍. അസമിലെ ദിബ്രുഗഡ് സര്‍വകലാശാലയിലെ ഗണിതവിഭാഗം അസി. പ്രൊഫ. ധ്രുവ്ജ്യോതി...

  കോവിഡ് അമേരിക്കക്കെതിരെയുള്ള ചൈനയുടെ ആസൂത്രിത നീക്കം; ട്രംപ്

  വാഷിങ്ടണ്‍: കോവിഡ് അമേരിക്കക്കെതിരെയുള്ള ചൈനയുടെ ആസൂത്രിത നീക്കമെന്ന് ട്രംപ്: 'ചൈനയില്‍നിന്നുള്ള മഹാമാരി, അതാണിത്, ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒന്നുതന്നെയായിരുന്നു, പക്ഷേ അവരതിന് അനുവദിച്ചു. ഞങ്ങള്‍ പുതിയൊരു വ്യാപാര കരാര്‍ ഒപ്പിട്ടിരുന്നു....

  മാസ്റ്ററിലെ ‘വാത്തി കമ്മിങ്’ ഗാനം യൂട്യൂബില്‍ അറുപത് മില്ല്യണിലധികം കാഴ്ചക്കാരുമായി മുന്നേറുന്നു

  സൂപ്പര്‍ഹിറ്റ് ചിത്രമായ കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രമാണ് 'മാസ്റ്റര്‍'. വില്ലനായി വിജയ് സേതുപതി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്,...

  ഒറ്റ ദിവസം കൊണ്ട് യുഎഇയില്‍ നടത്തിയത് 54,000 കോവിഡ് പരിശോധന

  ദുബായ്:വെള്ളിയാഴ്ച്ച മാത്രം യുഎഇയില്‍ 54,000 പേര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തി. രാജ്യത്ത് താമസിക്കുന്ന മുഴുവന്‍ പൗരന്മാര്‍ക്കും, താമസക്കാര്‍ക്കും കോവിഡ് ടെസ്റ്റ് സൗജന്യമായി നടത്തുന്നതിനുള്ള സൗകര്യം ദിവസങ്ങള്‍ക്കു മുമ്പ് യുഎഇ സര്‍ക്കാര്‍...

  കോവിഡിനെ പ്രതിരോധിക്കാനായി 2.89 ലക്ഷത്തിന്റെ സ്വര്‍ണ മാസ്​ക്​ ഉപയോഗിച്ച്‌​ പൂനൈ സ്വദേശി

  പൂണെ: കോവിഡിനെ പ്രതിരോധിക്കാനായി സ്വര്‍ണ മാസ്​ക്​ ഉപയോഗിച്ച്‌​ പൂനൈ സ്വദേശി. 2.89 ലക്ഷം രൂപ വില വരുന്ന ശുദ്ധമായ സ്വര്‍ണത്തില്‍ നിര്‍മ്മിച്ച മാസ്​കാണ്​ ചിന്‍ചവാദ്​ സ്വദേശിയായ ശങ്കര്‍ കുരാഡെ ഉപയോഗിക്കുന്നത്​....
  - Advertisement -

  More Articles Like This

  - Advertisement -