More

    കൊറോണ: മുസ്ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചരണം;359 പേര്‍ക്കെതിരേ കേസ്

    Latest News

    “കോവിഡ് രോഗമാണ്, കുറ്റകൃത്യമല്ല, കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കതിരെ വിടി ബൽറാം എംഎൽഎ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമെന്ന് വിമർശനം

    കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കെതിരെ വിടി ബൽറാം എംഎൽഎ. കോവിഡ് രോഗമെന്നും കുറ്റകൃത്യമല്ലെന്നും ബൽറാം ഓർമപ്പെടുത്തി.തോന്നിയപോലെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കാൻ...

    മുഖ്യമന്ത്രി കോവിഡ് നിരീക്ഷണത്തിൽ; തലസ്ഥാനത്ത് സ്വതന്ത്ര്യദിന പരേഡിൽ ദേശീയപതാക ഉയർത്തുന്നത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

    മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചതിനാൽ തലസ്ഥാനത്ത് സ്വാതന്ത്ര്യദിന പരേഡിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്...

    ഇന്ത്യ ഹിന്ദുരാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നുവെന്ന് ചരിത്രകാരി റോമില ഥാപ്പർ

    ഇന്ത്യ ഹിന്ദു രാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത ചിത്രകാരി റോമില ഥാപ്പർ അഭിപ്രായപ്പെട്ടു. ഡൽഹി സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിയ ഓൺലൈൻ പ്രഭാഷണത്തിലാണ്...

    ചെന്നൈ: കൊറോണയുടെ പേരില്‍ മുസ്‌ലിംകള്‍ക്കെതിരേ വ്യാജ ആരോപണങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ച സംഭവത്തില്‍ തമിഴ്നാട്ടില്‍ 159 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി തമിഴ്നാട് ഡിജിപി മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാന വ്യാപകമായി 159 കേസുകളിലായി 356 പേരാണ് പ്രതിപട്ടികയിലുള്ളതെന്ന് ഡിജിപി അറിയിച്ചു. കൊവിഡുമായി ബന്ധപ്പെട്ട് മുസ് ലിംകള്‍ക്കെതിരേ വര്‍ഗീയ പ്രചരണങ്ങള്‍ നടത്തിയതിനാണ് കേസ്.
    86 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. 270 പേരെ പിടികൂടാനുണ്ടെന്നും ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, ആര്‍ ഹേമലത എന്നിവരുടെ ചോദ്യത്തിന് മറുപടിയായി ഡിജിപി അറിയിച്ചു. എസ്ഡിപിഐ നേതാവ് എഎസ്എ ഉമര്‍ ഫാറൂഖ് നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലാണ് കോടതി നടപടി.
    തബ് ലീഗ് ജമാഅത്ത് സമ്മേളനത്തെ തുടര്‍ന്ന് മുസ് ലിംകള്‍ക്കെതിരേ വ്യാപകമായി വിദ്വേഷ പ്രചാരണം നടന്നതായും പ്രമുഖ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതായും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

    ചില ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തകളില്‍ ‘കൊറോണ ജിഹാദ്’, ‘കൊറോണ ഭീകരത’, ‘കൊറോണ ബോംബ്’ തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചതായും എസ്ഡിപിഐയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. മുസ് ലിംകള്‍ക്കെതിരേ അപകീര്‍ത്തിപരാമായ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ കേന്ദ്രത്തിനും മുസ് ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചരണം നടത്തിയവര്‍ക്കെതിരേ കേസെടുക്കാന്‍ സംസ്ഥാന പോലിസിനും നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
    വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ സംസ്ഥാന വ്യാപകമായി കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഡിജിപിയും കോടതിയെ അറിയിച്ചു. മധുര സിറ്റി പോലിസ് രജിസ്റ്റര്‍ ചെയ്ത 19 കേസുകളില്‍ 167 പേര്‍ അറസ്റ്റിലാവാന്‍ ഉണ്ടെന്നും ഡിജിപി അറിയിച്ചു. ഈരോഡ് 17 കേസുകളും പുതുക്കോട്ടയില്‍ 12 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു. ഈ സാഹചര്യത്തില്‍ പൊതുതാല്‍പര്യ ഹര്‍ജി തള്ളണമെന്നും ഡിജിപി ആവശ്യപ്പെട്ടു. എന്നാല്‍, എതിര്‍സത്യവാങ്മൂലത്തിന് മറുപടി സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് തിങ്കളാഴ്ച്ചയിലേക്ക് മാറ്റി.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    - Advertisement -

    More Articles Like This

    - Advertisement -