കൊറോണ വൈറസ്: മുകേഷ് അംബാനിയ്ക്ക് നഷ്ടമായത് 500 കോടി ഡോളര്‍

0
113

കൊറോണ വൈറസ് ലോകമാകെ വ്യാപിക്കുമ്പോള്‍ രാജ്യത്തെ കോടീശ്വരന്മാരുടെ ആസ്തിയില്‍നിന്ന് കോടികളാണ് നഷ്ടമായത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനിയ്ക്ക് നഷ്ടമായത് 500 കോടി ഡോളറാണ്. ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ളയുടെ ആസ്തിയില്‍ 88.4 കോടി ഡോളറിന്റെയും കുറവുണ്ടായി. 

ഐടി രംഗത്തെ അസിം പ്രേംജിക്ക് 86.9 കോടി ഡോളറും പ്രമുഖ വ്യവസായ ഗൗതം അദാനിയ്ക്ക് 49.6 കോടി ഡോളറുമാണ് നഷ്ടമായത്. ഉദയ് കൊട്ടക്, സണ്‍ഫാര്‍മയുടെ ദിലീപ് സാംഘ് വി തുടങ്ങിയവര്‍ക്കും നഷ്ടമായത് കോടികളാണ്. 

ഇവരുടെ കമ്പനികളുടെ ഓഹരിവിലകള്‍ വന്‍തോതില്‍ ഇടിഞ്ഞതാണ് ആസ്തികുറയാനിടയാക്കിയത്. 15 ദിവസത്തിനിടെയാണ് പ്രമുഖരുടെ സമ്പത്തില്‍ കാര്യമായ കുറവുണ്ടായത്. ഫെബ്രുവരി 12നുശേഷം 11 വ്യാപാരദിനങ്ങളിലായി 3000 പോയന്റാണ് സെന്‍സെക്‌സിന് നഷ്ടമായത്. 

LEAVE A REPLY

Please enter your comment!
Please enter your name here