കൊ​റോ​ണ വൈറസ്: ഫ്രാ​ന്‍​സി​ല്‍ ആ​ദ്യ മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു

0
104

ഫ്രാ​ന്‍​സി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍​ന്നുള്ള ആ​ദ്യ മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കൊ​റോ​ണ വൈ​റ​സി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ ചൈ​ന​യി​ലെ ഹു​ബെ​യി​ല്‍​നിന്നെത്തിയ എ​ണ്‍​പ​തു​കാ​ര​നാ​ണ് വെ​ള്ളി​യാ​ഴ്ച പാ​രീ​സി​ലെ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ചത്.

ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി​രുനെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി അ​ഗ്ന​സ് ബു​സി​ന്‍ പ​റ​ഞ്ഞു. എന്നാല്‍ ഇയാളുടെ പേ​രു​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ജനുവരി 16നാ​ണ് എ​ണ്‍​പ​തു​കാ​ര​നും മ​ക​ളും അ​ട​ങ്ങു​ന്ന ചൈ​നീ​സ് വി​നോ​ദ സ​ഞ്ചാ​ര സം​ഘം പാ​രീ​സി​ല്‍ എ​ത്തി​യ​ത്. പി​ന്നീ​ട് കൊ​റോ​ണ സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് എ​ണ്‍​പ​തു​കാ​രനെയും മകളെയും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here