More

    മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലി തര്‍ക്കം; അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ച മകളെ അടിച്ചു കൊന്നു, അറസ്റ്റ്

    Latest News

    “കോവിഡ് രോഗമാണ്, കുറ്റകൃത്യമല്ല, കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കതിരെ വിടി ബൽറാം എംഎൽഎ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമെന്ന് വിമർശനം

    കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കെതിരെ വിടി ബൽറാം എംഎൽഎ. കോവിഡ് രോഗമെന്നും കുറ്റകൃത്യമല്ലെന്നും ബൽറാം ഓർമപ്പെടുത്തി.തോന്നിയപോലെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കാൻ...

    മുഖ്യമന്ത്രി കോവിഡ് നിരീക്ഷണത്തിൽ; തലസ്ഥാനത്ത് സ്വതന്ത്ര്യദിന പരേഡിൽ ദേശീയപതാക ഉയർത്തുന്നത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

    മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചതിനാൽ തലസ്ഥാനത്ത് സ്വാതന്ത്ര്യദിന പരേഡിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്...

    ഇന്ത്യ ഹിന്ദുരാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നുവെന്ന് ചരിത്രകാരി റോമില ഥാപ്പർ

    ഇന്ത്യ ഹിന്ദു രാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത ചിത്രകാരി റോമില ഥാപ്പർ അഭിപ്രായപ്പെട്ടു. ഡൽഹി സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിയ ഓൺലൈൻ പ്രഭാഷണത്തിലാണ്...

    ഗുണ്ടൂര്‍: ആന്ധ്രാപ്രദേശില്‍ മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കളുമായി ഉടലെടുത്ത അടിപിടിയില്‍ നിന്ന് അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ച മകള്‍ അടിയേറ്റ് മരിച്ചു. തലയില്‍ ഗുരുതരമായി പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയാണ് ദാരുണമായി മരിച്ചത്.
    ഗൂണ്ടുരിലെ റെന്ത്ചിന്താലയിലാണ് സംഭവം. കര്‍ണാട്ടി ഫാത്തിമയാണ് തലയ്ക്കേറ്റ ഗുരുതര പരിക്കിനെ തുടര്‍ന്ന് മരിച്ചത്. മുഖാവരണം ധരിക്കാതെ കര്‍ണാട്ടി ഫാത്തിമയുടെ അച്ഛനായ കര്‍ണാട്ടി യലമണ്ഡല പ്രദേശത്ത് സഞ്ചരിക്കുന്നത് ഒരു സംഘം യുവാക്കള്‍ ചോദ്യം ചെയ്തു. ഇത് വാക്കേറ്റത്തില്‍ കലാശിച്ചു.
    കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം പ്രശ്നം ഉണ്ടാക്കിയ യുവാക്കള്‍ മുഖാവരണം ധരിക്കാതെ നില്‍ക്കുന്നത് യലമണ്ഡലയുടെ ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. ഇത് ആദ്യം വാക്കേറ്റത്തിലും പിന്നീട് അടിപിടിയില്‍ കലാശിക്കുകയായിരുന്നു.
    യലമണ്ഡലയെ വടി ഉപയോഗിച്ച് യുവാക്കള്‍ കൈകാര്യം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട മകള്‍ അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ചു. അതിനിടെ ആക്രമണത്തില്‍ മകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. അച്ഛന്റെ പരാതിയില്‍ കൊലപാതക കുറ്റം ചുമത്തി നാല് യുവാക്കളെ അറസ്റ്റ് ചെയ്തു

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    - Advertisement -

    More Articles Like This

    - Advertisement -