“നോ ഡാറ്റ അവൈലബിള്‍” എന്‍ഡിഎയെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍

0
270

ന്യൂഡല്‍ഹി: നോ ഡാറ്റ അവൈലബിള്‍ എന്ന പൂര്‍ണരൂപമാണ് ഭരണകക്ഷിയായ എന്‍ഡിഎക്ക് നല്ലതെന്ന് പരിഹസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. വിവിധ വിഷയങ്ങളില്‍ സര്‍ക്കാറിന്റെ പക്കല്‍ കൃത്യമായ കണക്കോ റിപ്പോര്‍ട്ടോ ഇല്ലാത്തതിനെ കളിയാക്കിയാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തത്. കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ചും കര്‍ഷക ആത്മഹത്യകളെ സംബന്ധിച്ചും സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ചും കൊവിഡ് മരണങ്ങളെക്കുറിച്ചും സര്‍ക്കാറിന്റെ കൈയില്‍ വ്യക്തമായ രേഖയില്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കി.

കര്‍ഷക ആത്മഹത്യകളുടെയും ലോക്ക്ഡൗണില്‍ കുടിയേറ്റ തൊഴിലാളികള്‍ മരിച്ചതിന്റെയും കണക്കുകള്‍ സര്‍ക്കാറിന്റെ പക്കല്‍ ഇല്ലെന്ന് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. എത്ര ആളുകള്‍ക്ക് ലോക്ക്ഡൗണില്‍ ജോലി നഷ്ടപ്പെട്ടുവെന്നത് സംബന്ധിച്ചും സര്‍ക്കാറിന്റെ കൈയില്‍ രേഖയില്ല. കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടര്‍മാരുടെ എണ്ണം പോലും സര്‍ക്കാറിന്റെ കൈയിലില്ലെന്ന് മറുപടിയില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here