എന്തിനാണ് എന്റെ വീട് ആക്രമിച്ചത്, ഞാൻ എന്ത് തെറ്റ് ചെയ്‌തു? കഴിഞ്ഞ ദിവസത്തെ കലാപത്തിൽ വീട് അക്രമിച്ചവരോട് ബംഗളൂരുവിലെ കോൺഗ്രസ് എംഎൽഎ

0
307

കഴിഞ്ഞ ദിവസം ബംഗളൂരുവിലുണ്ടായ കലാപത്തിൽ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീട് അക്രമകാരികൾ നശിപ്പിച്ചിരുന്നു, ഇതിനെതിരെ എംഎൽഎ നേരിട്ട് രംഗത്ത് വന്നു. താൻ എന്ത് തെറ്റ് ചെയ്തിട്ടാണ് തന്റെ വീട് ആക്രമിച്ചതെന്ന് അദ്ദേഹം ചോദിച്ചു. അക്രമകാരികളുടെ സുപ്രധാന ലക്ഷ്യമായിരുന്നു തന്റെ വീട്, ചിലർ പറയുന്നത് പെട്ടെന്നുണ്ടായ പ്രകോപനം മൂലമാണ് തന്റെ വീട് അക്രമിക്കപെട്ടതെന്നാണ്, എന്നാൽ തനിക്ക് അങ്ങനെ അല്ല തോന്നുന്നത്, തന്റെ വീടിന് നേരെ കരുതിക്കൂട്ടി അക്രമം അഴിച്ച് വിടുകയായിരുന്നു, അല്ലായിരുന്നുവെങ്കിൽ മറ്റ് നേതാക്കളുടെ വീടും അക്രമിക്കപ്പെട്ടേനെ, അദ്ദേഹം പറഞ്ഞു.
മൂർത്തിയുടെ മരുമകൻ നവീൻ പ്രവാചകനെ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് ബംഗളൂരു നഗരത്തിൽ കഴിഞ്ഞ ദിവസം കലാപം പൊട്ടിപ്പുറപ്പെട്ടത്. തന്റെ മരുമകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവനെ പൊലീസ് ശിക്ഷിക്കുമെന്നും എംഎൽഎ പറഞ്ഞു. കലാപത്തിന് നേതൃത്വം നൽകി എന്ന കുറ്റം ചാർത്തി എസ്‌ഡിപിഐ നേതാവിനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here