അവസ്ഥ അതീവ ഗുരുതരം; മാറിച്ചിന്തിച്ചേ മതിയാകൂ; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ജ്യോതിരാദിത്യ സിന്ധ്യ

0
101

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും രംഗത്ത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടി അങ്ങേയറ്റം നിരാശാജനകമാണൈന്നും പാര്‍ട്ടിയുടെ സമീപനരീതി മാറേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘നിലവിലെ സാഹചര്യം അങ്ങേയറ്റം നിരാശയുണ്ടാക്കുന്നതാണ്. പുതിയരീതിയും പുതിയ സമീപനവും അനിവാര്യമായിരിക്കുന്നു. കാലം മാറി, രാജ്യവും മാറിയിരിക്കുന്നു. നാം ജനങ്ങളിലേയ്ക്ക് ഇറങ്ങിയേ മതിയാവൂ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഏതാനും സംസ്ഥാനങ്ങളില്‍ നാം സര്‍ക്കാരുണ്ടാക്കി’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here