ബിഹാർ സ്വദേശിയുടെ മൃതദേഹം വിട്ടുകൊടുക്കുന്നതിനെ ചൊല്ലി സംഘർഷം

0
135

ചങ്ങരംകുളം: ചങ്ങരംകുളത്ത് വൈദ്യുതാഘാതമേറ്റ് മരിച്ച ബിഹാര്‍ സ്വദേശിയുടെ മൃതദേഹം വിട്ടുകൊടുക്കുന്നതിനെ ചൊല്ലി സ്വകാര്യ ആശുപത്രിയില്‍ സംഘര്‍ഷം. ബുധനാഴ്ച രാവിലെ പത്തോടെയാണ് സംഭവം.
ചങ്ങരംകുളം മൂക്കുതലയില്‍ മരമില്ല് തൊഴിലാളിയായ ബിഹാര്‍ സമസ്തിപൂര്‍ സ്വദേശി ഇസ്റാഫീലിനാണ് (27) ചൊവ്വാഴ്ച വൈകീട്ട് ഷോക്കേറ്റത്. മില്ലിലെ മോട്ടോര്‍ തുടക്കുന്നതിനിടെ ഷോക്കേറ്റ ഇസ്റാഫീല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.
ബുധനാഴ്ച ചങ്ങരംകുളം െപാലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ആംബുലന്‍സില്‍ കയറ്റാനൊരുങ്ങിയതോടെ 200ഓളം ബിഹാര്‍ സ്വദേശികള്‍ തടഞ്ഞ് ബഹളം െവച്ചു. മില്ലുടമ നഷ്ടപരിഹാരം നല്‍കാതെ മൃതദേഹം കൊണ്ടുപോവാന്‍ അനുവദിക്കില്ലെന്നായിരുന്നു ആവശ്യം.
കൂടുതല്‍ പൊലീസെത്തി ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
തുടര്‍ന്ന് മരമില്ല് ഉടമയും നാട്ടുകാരും പൊലീസും ഇസ്റാഫീലിെൻറ ബന്ധുക്കളും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ലക്ഷം രൂപ കുടുംബത്തിന് നല്‍കാമെന്നും മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിമാനം വഴി നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചെലവും വഹിക്കാമെന്നും അറിയിച്ചതോടെയാണ് സംഘര്‍ഷാവസ്ഥക്ക് ഇളവ് വന്നത്.
പിന്നീട് മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വ്യാഴാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറും.

LEAVE A REPLY

Please enter your comment!
Please enter your name here