തൃക്കരിപ്പൂരിൽ കോടികൾ വിലമതിക്കുന്ന വഖഫ് ഭൂമി മുസ്ലിംലീഗ് എംഎൽഎ അധ്യക്ഷനായ ട്രസ്റ്റിന് വിറ്റതായി പരാതി

0
295

തൃക്കരിപ്പൂരിൽ കോടികൾ വിലമതിക്കുന്ന വഖഫ് ഭൂമി മുസ്ലീംലീഗ് എംഎൽഎ എംസി കമറുദ്ദീൻ ചെയർമാനായ ട്രസ്റ്റിന് നിയമവിരുദ്ധമായി വിറ്റെന്ന് പരാതി. ഭൂമി കൈമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമസ്ത യുവജനവിഭാഗം നേതാവുൾപ്പെടെ രണ്ട് പേർ വഖഫ് ബോർഡിന് പരാതി നൽകി. സംഘടനയുടെ വൈസ്പ്രസി‍ഡന്റും എസ്കെഎസ്എസ്എഫ് സംസ്ഥാന വർക്കിംഗ് സെക്രട്ടറിയുമായ താജുദ്ദീൻ ദാരിമിയും അഭിഭാഷകനായ സി.ഷുക്കൂറുമാണ് പരാതിക്കാർ. എന്നാൽ വാങ്ങിയത് വഖഫ് ഭൂമിയല്ലെന്നും, സമസ്തയാണ് കാര്യങ്ങൾ വ്യക്തമാക്കേണ്ടതെന്നുമാണ് എംഎൽഎയുടെ പ്രതികരണം.

വഖഫ് നിയമപ്രകാരം വഖഫ് ഭൂമി വിൽക്കാനും കൈമാറ്റം ചെയ്യാനും സംസ്ഥാന വഖഫ് ബോർഡിന്‍റെ അനുമതി വേണം. പരസ്യ ലേലവും നടത്തണം. എന്നാൽ 1997ൽ വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത ജാമിയ സാദിയ ഇസ്ലാമിയ എന്ന സംഘടന രണ്ട് ഏക്കറോളം ഭൂമി മഞ്ചേശ്വരം എംഎൽഎ ചെയർമാനായ തൃക്കരിപ്പൂർ എജ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന് അനധികൃതമായി വിറ്റെന്നാണ് പരാതി.

RECENT POSTS

ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം തീരുമാനം; ആരോഗ്യമന്ത്രി

‘ദേശീയ മാധ്യമങ്ങളിൽ കേരളത്തിൻ്റെ മുഖ്യമന്ത്രിയേക്കുറിച്ച് ഒരു വാർത്ത വന്നാൽ അതിൽ അഭിമാനിക്കാതിരിക്കാൻ സംസ്ഥാനദ്രോഹികളായ കുത്തിത്തിരിപ്പുകാർക്ക് മാത്രമേ പറ്റൂ’ മുഖ്യമന്ത്രിയെ ട്രോളി വിടി ബൽറാം എംഎൽഎ

’16 വയസ്സ് മുതല്‍ എട്ടുവര്‍ഷം വരെ പീഡനം’ ;ട്രെയിനി എസ്ഐക്കെതിരെ ബന്ധുവിന്‍റെ പരാതി


The complaint alleges that the Waqf land was sold to a trust headed by a Muslim League MLA

LEAVE A REPLY

Please enter your comment!
Please enter your name here