More

  ഒരു കുടുംബത്തിലെ 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കേരളത്തിൽ സമൂഹവ്യാപനം?; ആശങ്കയില്‍ ആരോഗ്യപ്രവര്‍ത്തകര്‍

  Latest News

  സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 1426 പേർ രോഗമുക്തി നേടി, 1242 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് കോവിഡ് മരണങ്ങൾ...

  ‘മലപ്പുറത്തെ ജനങ്ങള്‍ക്ക് എന്റെ സല്യൂട്ട്, നടന്‍ സൂര്യ

  സ്വന്തം ജീവന്‍ പോലും പണയം വച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മലപ്പുറത്തുകാരെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. എയര്‍ ഇന്ത്യയും തങ്ങളുടെ...

  കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ; മകള്‍ക്ക് കുത്തിവയ്പ്പ് എടുത്തുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍

  മോസ്‌കോ: കൊവിഡിനെതിരെ ആദ്യ വാക്‌സിന്‍ റഷ്യ വികസിപ്പിച്ചതായി പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചു. തന്റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് കുത്തിവയ്പ് നടത്തിയതായി അദ്ദേഹം വ്യക്തമാക്കി....

  ആലപ്പുഴ: ഒരു കുടുംബത്തിലെ പതിനാറ് പേര്‍ക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതോടെ കായംകുളത്ത് ആശങ്ക ഇരട്ടിയാകുന്നു. സാമൂഹ്യ വ്യാപനത്തിന്‍റെ വക്കിലാണ് മേഖലയെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തല്‍. സമ്പർക്ക രോഗികളുടെ എണ്ണം കൂടുന്നതോടെ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് ജില്ലഭരണകൂടം. കായംകുളത്ത് അഞ്ചുദിവസത്തിനിടെ ഒരു കുടുംബത്തിലെ 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കായംകുളം മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരിയായ 68 കാരന്‍, അദ്ദേഹത്തിന്റെ മകള്‍ ബന്ധുക്കള്‍ തുടങ്ങിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പച്ചക്കറി വ്യാപാരിക്കും 46 കാരിയായ മകള്‍ക്കും ജൂണ്‍ 29, 30 തീയതികളിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

  തുടര്‍ന്ന് അടുത്ത മൂന്നുദിവസങ്ങള്‍ക്കിടെയാണ് കുടുംബത്തിലെ മറ്റ് 14 പേര്‍ക്ക് കൂടി രോഗബാധ കണ്ടെത്തുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ചതില്‍ വ്യാപാരിയുടെ ബന്ധുവായ എട്ടു വയസ്സും ഒന്നര വയസ്സുമുള്ള രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ഇതിനു പുറമെ റോഡ് വിഭാഗം ഓഫിസിലെ ജീവനക്കാരിയും രോഗം സ്ഥിരീകരിച്ചവരുടെ കൂട്ടത്തിലുണ്ട്. അതേ സമയം ആദ്യം കൊവിഡ് സ്ഥീരികരിച്ച പച്ചക്കറി വ്യാപാരിയുടെ ഉറവിടം ഇപ്പോഴും വ്യക്തമായിട്ടില്ല. ആറാട്ടു പുഴ സ്വദേശിനിയായ ഗര്‍ഭിണിക്കും സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 21 പേര്‍ക്കു കൂടി രോഗം ബാധിച്ചതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 202 ആയി. കായംകുളത്ത് സാമൂഹ്യ വ്യാപനമുണ്ടായോയെന്ന് പരിശോധിക്കാന്‍ നഗരസഭാ പരിധിയില്‍ പരിശോധന എണ്ണം കൂട്ടാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.

  കായംകുളം മാര്‍ക്കറ്റില്‍ നിന്നും മല്‍സ്യം വാങ്ങിയ കുറത്തിക്കാട് സ്വദേശിയായ 52 കാരനായ മീന്‍ കച്ചവടക്കാരനും കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 30 നാണ് ഇയാള്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത്. ഇയാളുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഇതിനു പിന്നാലെ ഇയാളുടെ ഭാര്യയ്ക്കും മരുമകനും കഴിഞ്ഞ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കായംകുളം നഗരസഭയും തെക്കേക്കര പഞ്ചായത്തും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. മാര്‍ക്കറ്റില്‍ നിന്നും രോഗം പകര്‍ന്നത് ആപത്കരമാണെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്. പച്ചക്കറി വ്യാപാരിയുമായി സമ്ബര്‍ക്കമുണ്ടാകാന്‍ സാധ്യതയുള്ളവരെയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. മീന്‍ വില്‍പ്പനക്കാരനില്‍ നിന്നും നിരവധി ആളുകള്‍ മീന്‍ വാങ്ങാന്‍ ഇടയായതും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

  കായംകുളത്ത് സ്ഥിതി ആശങ്കാജനകമാണെന്നും, നിയന്ത്രണങ്ങള്‍ കടുപ്പിച്ചതായും മുനിസിപ്പല്‍ ചെയര്‍മാന്‍ എന്‍ ശിവദാസന്‍ പറഞ്ഞു. നഗരസഭ മുഴുവനായി ഹോട്ട്‌സ്‌പോട്ടായി. പച്ചക്കറി വ്യാപാരിക്ക് തമിഴ്‌നാട്ടില്‍ നിന്നും ലോഡുമായെത്തിയ ലോറി ഡ്രൈവര്‍മാരില്‍ നിന്നും കോവിഡ് പകര്‍ന്നുകിട്ടിയതാകാനാണ് സാധ്യതയെന്നും ശിവദാസന്‍ പറഞ്ഞു. രോഗികളുമായി ബന്ധപ്പെട്ടവരുടെ സമ്ബര്‍ക്കപ്പട്ടിക അധികൃതര്‍ തയ്യാറാക്കി വരികയാണെന്നും അദ്ദേഹം അറിയിച്ചു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  വില്ലേജ് ഓഫീസര്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവം, സി പി എമ്മിനെതിരെ കോണ്‍ഗ്രസും ബി ജെ പിയും

  തൃശൂര്‍: വനിതാ വില്ലേജ് ഓഫീസര്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ സി പി എമ്മിനെ വിമര്‍ശിച്ച് കോണ്‍ഗ്രസും ബി ജെ...

  പെണ്‍മക്കള്‍ക്ക് പാരമ്പര്യ സ്വത്തില്‍ തുല്യാവകാശം: ഹിന്ദു പിന്‍തുടര്‍ച്ചാവകാശത്തില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി

  ന്യൂഡല്‍ഹി: ഹിന്ദു പിന്‍തുടര്‍ച്ചാവകാശത്തില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി. പെണ്‍മക്കള്‍ക്ക് പാരമ്പര്യ സ്വത്തില്‍ തുല്യാവകാശമുണ്ടെന്ന് പറഞ്ഞ സുപ്രീംകോടതി പെണ്‍മക്കള്‍ ജീവിതാവസാനംവരെ തുല്യ അവകാശമുളള മക്കള്‍ തന്നെയാണെന്നും വ്യക്തമാക്കി. ജസ്റ്റിസ് അരുണ്‍മിശ്ര അദ്ധ്യക്ഷനായി...

  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കില്ല

  ദില്ലി: കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കാനിടയില്ല. നിലവിലെ സാഹചര്യം അനുകൂലമല്ലെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഇന്നലെ ചേര്‍ന്ന യോഗമാണ് വിലയിരുത്തല്‍ നടത്തിയത്. ഈ...

  ഇനി 24 മണിക്കൂറും മുടങ്ങാതെ വൈദ്യുതി, വിതരണം തടസപ്പെട്ടാല്‍ നഷ്ടപരിഹാരം അക്കൗണ്ടിലെത്തും

  ന്യൂഡല്‍ഹി: 24 മണിക്കൂറും രാജ്യത്ത് വൈദ്യുതി വിതരണം നടത്താന്‍ തയ്യാറെടുത്ത് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ ചട്ടങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് ഇടതടവില്ലാതെ ജനങ്ങള്‍ക്ക് വൈദ്യുതി വിതരണം ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.വൈദ്യുതി...

  100ല്‍ വിളിച്ച് പ്രധാനമന്ത്രിയെ അപകടപ്പെടുത്തുമെന്ന ഭീഷണി; യുവാവ് അറസ്റ്റില്‍

  നോയിഡ: അത്യാവശ്യ സേവനങ്ങള്ക്കായുള്ള നമ്പറില് വിളിച്ച് പ്രധാനമന്ത്രിയെ അപകടത്തില്‌പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവഅറസ്റ്റില്. തിങ്കളാഴ്ച രാവിലെയാണ് 33 കാരനെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തത്. ഹപിയാന സ്വദേശിയായ ഹര്ഭജന് സിംഗ് നോയിഡയിലെ...
  - Advertisement -

  More Articles Like This

  - Advertisement -