കർണാടകയിൽ കോളേജുകൾ തുറന്നു, ആഹ്ലാദം പ്രകടിപ്പിച്ച് വിദ്യാർഥികൾ; എന്ന് തുറക്കുമെന്ന് വ്യക്തത വരുത്താതെ കേരളം

0
427

കർണാടകയിൽ കോളേജുകൾ തുറന്നു, കോളേജിൽ തിരിച്ചെത്താനായതിൽ വിദ്യാർത്ഥികൾ ആഹ്ലാദം പ്രകടിപ്പിച്ചതായി എ എൻ ഐ റിപ്പോർട്ട് ചെയ്‌തു. ഓൺലൈൻ ക്ലാസ് ഇന്റെർനെറ്റ് ലഭ്യമല്ലത്തതിനാൽ ഉപയോഗപ്പെടുത്താൻ സാധിച്ചില്ലെന്ന് കുട്ടികൾ പരാതിപ്പെട്ടു. വളരെ കുറച്ച് കുട്ടികൾ മാത്രമാണ് ആദ്യ ദിനത്തിൽ കോളേജിൽ എത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ കുട്ടികൾ കോളേജുകളിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം കേരളത്തിൽ എന്ന് വിദ്യഭ്യാസ സ്ഥാപനങ്ങൾ തുറക്കും എന്നതിനെ സംബന്ധിച്ച് ഇരുട്ടിൽ തപ്പുകയാണ് സർക്കാർ, ജനുവരിയിൽ തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിന് ആവശ്യമായ നടപടികൾ ഇനിയും ആരംഭിച്ചിട്ടില്ല. കോവിഡ് കേസുകളിൽ തുടർച്ചയായി കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ പ്രാക്ടിക്കൽ വിഷയങ്ങൾ ഉള്ള വിദ്യാർത്ഥികൾക്കെങ്കിലും കോളേജുകൾ തുറന്ന് ക്ലാസെടുക്കുന്നതാണ് അഭികാമ്യം. കോളേജുകൾ തുറക്കാൻ വിദ്യഭ്യാസ വകുപ്പ് സന്നദ്ധത അറിയിച്ചിട്ടും ആരോഗ്യ വകുപ്പ് ഉടക്കി നിൽക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here