രാജ്യത്തെ സഹകരണ ബാങ്കുകള്‍ ആര്‍ബിഐയുടെ നേരിട്ടുള്ള മേല്നോട്ടത്തിലാക്കുന്ന പുതിയ ഓര്‍ഡിനന്‍സ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. 1540 സഹകരണ ബാങ്കുകളാണ് ഇതുവഴി ആര്‍ബിഐ നിയന്ത്രണത്തിലാകുക. എട്ട് കോടി ബാങ്ക് അക്കൗണ്ടുകളിലായി 5 ലക്ഷം കോടി രൂപയാണ് ഇത്രയും സഹകരണ ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. വാണിജ്യ ബാങ്കുകളുമായുള്ള നയനിലപാടുകള്‍ തന്നെയാണ് ആര്‍ബിഐ ഇനി മുതല്‍ സഹകരണ ബാങ്കുകളോടും സ്വീകരിക്കുക. നിക്ഷേപകര്‍ക്ക് എല്ലാ സംരക്ഷണവും ഉറപ്പാക്കും. മാത്രമല്ല, ബാങ്കുകളുടെ ദുര്‍ഭരണവും ഇല്ലാതാക്കുക എന്ന ലക്ഷ്യവും കേന്ദ്രസര്‍ക്കാരിനുണ്ട്. വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവ്ദേക്കറാണ് കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചത്.
നേരത്തെ, സഹകരണ ബാങ്കുകള്‍ ആര്‍ബിഐക്ക് കീഴില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ധനമന്ത്രി നിര്‍മല സീതാരാമന് അറിയിച്ചിരുന്നു. ബാങ്കിങ് റഗുലേഷന് നിയമത്തില്‍ ഭേദഗതി വരുത്തിയാല്‍ മാത്രമേ ഇതിന് സാധിക്കൂ. ഇതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് ആണ് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചത്.
നഗ്നദേഹത്ത് മക്കൾ ചിത്രം വരയ്ക്കുന്നത് സമൂഹ മാധ്യമത്തിലിട്ടു; സൂര്യ ഗായത്രിക്കെതിരെ കേസ്
Co-operative banks no longer under RBI Central government with vital ordinance