‘മാസ്‌കിടാതെ മുഖ്യമന്ത്രി’; റിയാസ്-വീണ വിവാഹചടങ്ങിലെ ചിത്രങ്ങള്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നു

0
268

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ മുഹമ്മദ് റിയാസും ഇന്ന് വിവാഹിതരായി. ക്ലിഫ് ഹൗസില്‍ വെച്ച് നടന്ന വിവാഹചടങ്ങിന്റെ ചില ചിത്രങ്ങളും പുറത്ത് വന്നിരുന്നു. എന്നാല്‍ വിവാഹ ചിത്രങ്ങളില്‍ മാസ്‌കിടാത്ത മുഖ്യമന്ത്രി പിണറായി വിജയ്നറെ അടക്കമുള്ള ചിത്രങ്ങള്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയാണ്. കോവിഡ് വ്യാപനം തടയാനായി മാസ്‌ക് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് മാസ്‌ക് ഇടാതെയുള്ള മുഖ്യമന്ത്രിയുടെ അടക്കമുള്ളമുള്ളവരുടെ ചിത്രങ്ങള്‍ ചര്‍ച്ചയാവുന്നത്. മുഖ്യമന്ത്രിയെ പോലുള്ള ഉത്തരവാദിത്വപ്പെട്ട ഒരാള്‍ മാസ്‌കിടാതെ ചടങ്ങില്‍ പങ്കെടുത്തത് ചില ചോദ്യങ്ങളും ഉയര്‍ത്തുന്നു. ചിത്രങ്ങളില്‍ മുഖ്യമന്ത്രി മാസ്‌ക് ധരിച്ചില്ല എന്ന് വ്യക്തമാണ്.

നേരത്തെ വിവാഹ ചടങ്ങില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഒറ്റപ്പിലാവ് സുരേഷ് ബാബു വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതിയായ ഹാഷിം പങ്കെടുത്തതില്‍ ബിജെപി നേതാവ് സന്ദീപ് വാര്യര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ റിയാസ് തന്റെ പിതൃസഹോദരന്റെ മകനാണെന്നും പരോള്‍ വ്യവസ്ഥകള്‍ പാലിച്ചാണ് താന്‍ ചടങ്ങില്‍ പങ്കെടുത്തതെന്നും ഹാഷിം വ്യക്തമാക്കുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here