അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ നോൺ സ്റ്റോപ് ട്രെയിൻ അനുവദിക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ

0
167

തിരുവനന്തപുരം ∙ അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ നോണ്‍ സ്റ്റോപ് ട്രെയിന്‍ അനുവദിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയോടു ഇക്കാര്യം അഭ്യര്‍ഥിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മൂന്നു മാസത്തേക്കെങ്കിലും ധനസഹായം നല്‍കണം.മൂന്നു മാസത്തേക്ക് കേരളത്തിന് 6,45,000 അരിയും 54,000 ടണ്‍ ഗോതമ്ബും ആവശ്യമുണ്ട്. മുടക്കമില്ലാതെ ഇതെത്തിക്കണം. കടമെടുപ്പിന്റെ പരിധി ഉയര്‍ത്തണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

വിവിധ രാജ്യങ്ങളില്‍ പ്രയാസം അനുവദിക്കുന്ന പ്രവാസികള്‍ക്ക് സഹായം എത്തിക്കാന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം. ഹ്രസ്വകാല സന്ദര്‍ശത്തിന് പോയവരും വിസിറ്റിങ് വീസയില്‍ പോയവരും വിദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. അവരെ തിരികെ എത്തിക്കാന്‍ പ്രത്യേക വിമാനം അനുവദിക്കണം.

പ്രവാസിക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാ പെന്‍ഷന്‍കാര്‍ക്കും നോര്‍ക്ക 1000 രൂപ നല്‍കും. പെന്‍ഷനു പുറമേയാണിത്. ക്ഷേമനിധിയില്‍ അംഗങ്ങളായ കോവിഡ് ബാധിച്ചവര്‍ക്ക് 10,000 രൂപ നല്‍കും.ക്ഷേമനിധി ബോര്‍ഡിന്റെ ഫണ്ടില്‍നിന്നാണ് തുക അനുവദിക്കുക. 2020 ജനുവരി 1ന് ശേഷം വാലിഡ് പാസ്പോര്‍ട്ട് ജോബ് വീസ എന്നിവയുമായി വിദേശത്തുനിന്ന് നാട്ടില്‍ എത്തി ലോക്ഡൗണ്‍ കാരണംതിരിച്ചുപോകാന്‍ കഴിയാത്തവര്‍ക്കും, ലോക്ഡൗണ്‍ കാലത്ത് വീസാ കാലാവധി തീര്‍ന്നവര്‍ക്കും മാര്‍ച്ച്‌ 26
മുതല്‍ സര്‍ക്കാര്‍ തീരുമാനം വരെ 5000 രൂപ അടിയന്തര സഹായം നോര്‍ക്ക നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here