More

  അവരവര് പഠിച്ചതല്ലേ അവർക്ക് പാടാനാകൂ? ഞങ്ങള് പഠിച്ചത് ആ കളരിയിലല്ല; പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി

  Latest News

  സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാല്‍ സമ്പര്‍ക്ക പട്ടികയില്‍ മുഖ്യന്റെ ഓഫീസുമുണ്ടാവുമെന്ന് ഷാഫി പറമ്പില്‍

  സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തുവെന്നറിഞ്ഞ ശേഷം മുഖ്യമന്ത്രിയെ രക്ഷിക്കുവാനായി സിപിഎം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതായി കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍....

  ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം

  കാലിഫോര്‍ണിയയില്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം. ഒടുവില്‍ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി.പ്രതിഷേധക്കാര്‍ വസ്ത്രം അഴിച്ചു പ്രതിമയെ ലൈംഗികമായി ആക്രമിക്കാന്‍...

  സ്വര്‍ണക്കടത്ത്: യു.എ.ഇ അന്വേഷണം പ്രഖ്യാപിച്ചു

  ഇന്ത്യയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും യു.എ.ഇ. ന്യൂ ഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് ഇത് സംബന്ധച്ച ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്. രാജ്യത്തെ...

  കൊവിഡ് കാലത്ത് സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. മരണവീട്ടിൽ വരുന്നതിനൊക്കെ നിയന്ത്രണങ്ങളേർപ്പെടുത്തിയാലും പ്രാവർത്തികമാകാൻ ചില പരിമിതികളുണ്ട്. മരണം നടന്നെന്ന് കേട്ടാൽ ആളുകൾ അവിടേക്ക് സ്വാഭാവികമായും വരും. അതുപോലെയാണോ സമരത്തിന് ആളുകൾ തിക്കിത്തിരക്കി പങ്കെടുക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. സിപിഎം നേതാവും ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയുമായ പി കെ കുഞ്ഞനന്തന്റെ സംസ്കാരത്തിൽ ആളുകൾ പങ്കെടുത്തതിനെ വിമർശിച്ച പ്രതിപക്ഷ നേതാവിന്റെ വാക്കുക്കളെ ഉദ്ധരിച്ചാണ് മുഖ്യമന്ത്രിയുടെ മറുപടി.

  ആരോ​ഗ്യമന്ത്രിയെക്കുറിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത് കോൺഗ്രസിന്‍റെ വാക്കുകളാണെന്നല്ലേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. കോൺഗ്രസ് ഇത്ര അധഃപ്പതിച്ചെന്നാണോ അതിന്‍റെ അർത്ഥമെന്നും മുഖ്യമന്ത്രി ചോദിച്ചു. മലയാളമനോരമ പിന്നെ എന്തിനാണ് മുല്ലപ്പള്ളിക്ക് എതിരെ മുഖപ്രസംഗമെഴുതിയതെന്നും അദ്ദേഹം ചോദിച്ചു.

  ‘ഞാൻ ഉന്നയിച്ചത് ഈ നാട് നടത്തുന്ന പോരാട്ടം ഒരു ദുരന്തത്തിന് എതിരെയാണ് എന്നാണ്. മന്ത്രിയെ അതിൽ നിന്ന് വേർതിരിച്ച് അപഹസിക്കുന്ന നില വന്നു. അതിന്‍റെ ഉദ്ദേശ്യമെന്താണ്. അതും ഇതും തമ്മിൽ എന്താണ് ബന്ധം? ഇവിടെ മുല്ലപ്പള്ളിയെന്ന കെപിസിസി പ്രസിഡന്‍റ് ആ സ്ഥാനത്ത് നിന്ന് നടത്തിയ പദപ്രയോഗം അത്യന്തം ഹീനമെന്ന് ഈ നാട്ടിലെ ചിന്തിക്കുന്നവരെല്ലാം പറയുന്നു. അത് കോൺഗ്രസിന്‍റെ വാക്കുകളെന്ന് പ്രതിപക്ഷനേതാവ് പറയുന്നു. അത് ശരിയാണോ? അവരവര് പഠിച്ചതല്ലേ അവർക്ക് പാടാനാകൂ? ഞങ്ങള് പഠിച്ചത് ആ കളരിയിലല്ല. മനുഷ്യരെ ബാധിക്കുന്നതാണ് കൊവിഡെന്ന മഹാമാരി എന്നത് തിരിച്ചറിഞ്ഞ് നടപടിയെടുക്കലാണ് ഞങ്ങളുടെ ലക്ഷ്യം. സൈബർ ഗുണ്ടയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി തരം താഴരുത് എന്നാണ് പ്രതിപക്ഷനേതാവ് പറഞ്ഞത്. അതിന് ഞാനിപ്പോ എന്താ മറുപടി പറയേണ്ടത്’ മുഖ്യമന്ത്രി പറഞ്ഞു.


  CM in response to the opposition

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  മകള്‍ കുറ്റക്കാരിയാണെങ്കില്‍ ശിക്ഷിക്കപ്പെടണം; സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ പ്രതികരണവുമായി സ്വപ്നയുടെ അമ്മ

  തിരുവനന്തപുരം : മകള്‍ കുറ്റക്കാരിയെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് സ്വപ്നയുടെ അമ്മ പ്രഭ. കുറച്ചു നാളായി വീട്ടില്‍ വരാറില്ലെന്നും മകളെ നേരിട്ട് കണ്ടിട്ട് മാസങ്ങളായെന്നും സ്വപ്നയുടെ...

  യുവ ദമ്പതികൾ വീടിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സൂചന

  ആലപ്പുഴ: ആലപ്പുഴ ചെന്നിത്തലയില്‍ യുവാവിനെയും യുവതിയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കുരമ്ബാല സ്വദേശിയായ ജിതിന്‍ (30), മാവേലിക്കര വെട്ടിയാര്‍ സ്വദേശിനിയായ ദേവിക (20) എന്നിവരാണ് മരിച്ചത്. ജിതിന്‍...

  യുഎഇയില്‍ ചുട്ട് പൊള്ളുന്നു; ജാഗ്രത നിര്‍ദ്ദേശം നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

  ദുബായ്: ഇന്ന് യുഎഇയിലെ ചില പ്രദേശങ്ങളില്‍ അന്തരീക്ഷ താപനില 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ചില പ്രദേശങ്ങള്‍ ഉച്ചയ്ക്ക് ശേഷം മേഘാവൃതമായേക്കും. ചെറിയ...

  മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ സന്തോഷിക്കുന്നില്ല, എന്നാല്‍ സിബിഐ അന്വേഷണം വേണം: ഉമ്മന്‍ചാണ്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണ്ണക്കടത്ത് ആരോപണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപങ്ങളില്‍ സന്തോഷിക്കുന്നില്ല. പക്ഷെ സോളാര്‍ ആരോപണവും അതിനോട് അന്നത്തെ പ്രതിപക്ഷം എടുത്ത നിലപാടുകളും ജനം തിരിച്ചറിയുമെന്ന് ഉമ്മന്‍ചാണ്ടി. സോളാര്‍ കേസിന്റെ...

  ജമ്മുവില്‍ ടൂറിസം പുനഃസ്ഥാപിക്കുന്നു

  ശ്രീനഗര്‍:ജമ്മുവില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയതിനെ തുടര്‍ന്ന് പൂര്‍ണമായും അടച്ചിട്ട ടൂറിസം പുനസ്ഥാപിക്കാനൊരുങ്ങി ഭരണകൂടം. 370 റദ്ധാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെങ്ങും പ്രക്ഷേഭം അരങ്ങേറിയതോടെയാണ് ജമ്മുകശ്മീരിന്റെ വാതില്‍ അടച്ചിട്ടത്. ഇത് കശ്മീരിന്റെ സമ്ബദ്വ്യവസ്ഥയെ...
  - Advertisement -

  More Articles Like This

  - Advertisement -