More

  ‘കറുപ്പെന്ന വെറുപ്പ്’; ഖൌഡിയ ദ്യോപും മോളി കണ്ണമാലിയും പിന്നെ നാമറിയാത്ത ജോർജ് ഫ്ലോയിഡുമാരും

  Latest News

  സുശാന്തിന്റെ മരണം, വാട്‌സാപ്പ് ചാറ്റില്‍ ദീപിക പദുക്കോണിന്റെ പേരും; കുടുങ്ങുന്നത് താരങ്ങള്‍

  മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അന്വേഷണം നടി ദീപിക പദുക്കോണിലേക്കും. സുശാന്തിന്റെ ലഹരി ഉപയോഗവുമായി...

  രാത്രി ജോലി കഴിഞ്ഞ് വരികയായിരുന്ന യുവതിയെ പിന്തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് തടഞ്ഞു നിര്‍ത്തി പീഡന ശ്രമം; യുവാവ് അറസ്റ്റില്‍

  തൊടുപുഴ: രാത്രി ജോലി കഴിഞ്ഞു സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങിയ യുവതിയെ പിന്തുടര്‍ന്ന്, വിജനമായ സ്ഥലത്ത് തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത...

  ബെംഗളൂരു, ഡല്‍ഹി സ്‌ഫോടനക്കേസിലെ മലയാളി ഉള്‍പ്പെടെ 2 പ്രതികളെ എന്‍ഐഎ റിയാദില്‍ നിന്നു പിടികൂടി

  തിരുവനന്തപുരം: തടിയന്റവിട നസീര്‍ രൂപീകരിച്ച ഇന്ത്യന്‍ മുജാഹിദീന്റെ ആദ്യകാല പ്രവര്‍ത്തകനും ലഷ്‌കര്‍ ഇ തയിബയുടെ പ്രവര്‍ത്തകനും എന്‍ഐഎയുടെ പിടിയില്‍. ഇരുവരെയും റിയാദില്‍ നിന്നാണ്...

  ലോകത്തെ ഏറ്റവും കറുത്ത സുന്ദരിയായ മോഡലാണ് ഖൌഡിയ ദ്യോപ് എന്ന സെനഗൽ സുന്ദരി. കറുത്ത നിറമുള്ളവരെ രണ്ടാം നിര പൌരന്മാരായി പുരാതന കാലം മുതല്‍ അകറ്റി നിര്‍ത്തിയിരുന്ന ലോകത്ത് അത്തരക്കാര്‍ക്ക്‌ ആത്മവിശ്വാസവും, പ്രേരണയുമാണ് ഖൌഡിയ ദ്യോപ് എന്ന സെനഗല്‍ സുന്ദരി. കറുത്തവരെ മനുഷ്യരായി പോലും കണക്കാക്കാത്ത ഒരു സമൂഹത്തിൽ കറുത്ത നിറമുള്ളവർക്ക് ഒരു മോഡൽ ആകാൻ സാധിക്കുമോ എന്ന ചോദ്യത്തിന് എന്ത് പ്രസ്കതിയാണുള്ളത്. ആ സമൂഹത്തിൽ നിന്നാണ് കറുത്തവരുടേത് കൂടിയാണ് ഈ ലോകമെന്ന് ഖൌഡിയ ദ്യോപ് തെളിയിച്ചത്. ഇന്ന് ലോകത്തിൽ ഉയര്‍ന്ന പ്രതിഫലം പറ്റുന്ന പ്രശസ്തയായ മോഡല്‍ ആണ് ഖൌഡിയ ദ്യോപ്.

  എന്നാൽ ഖൌഡിയ ദ്യോപിന് ആ വിപ്ലവം ലോകാത്താകെ പടർത്താനായില്ല. കറുത്ത വര്‍ഗ്ഗക്കാരോടുള്ള അവഗണനയും, അവജ്ഞയും ഒളിഞ്ഞും തെളിഞ്ഞും ഇന്നും ലോകത്ത് പല ഭാഗങ്ങളിലും കാണാന്‍ കഴിയുന്നുണ്ട്. അടിമവ്യവസായവും, ജാതിയുടെ പേരിലുണ്ടായിരുന്ന അടിച്ചമര്‍ത്തലുകളുമൊക്കെയായി മനുഷ്യന്‍റെ തൊലിയുടെ കറുപ്പുനിറം കെട്ടുപിണഞ്ഞു കിടക്കുന്നു. ആധുനിക കാലത്തും കറുപ്പിനോടുള്ള വെറുപ്പ് തുടർന്ന് കൊണ്ടേയിരിക്കുന്നു. അമേരിക്കയിലെ ജോർജ് ഫ്ലോയ്ഡ് അതിന്റെ ചെറിയ തെളിവ് മാത്രം.

  പുരാണകാലം മുതൽ ആധുനിക കാലം വരെ നീണ്ടു നിൽക്കുന്ന കറുപ്പിന്റെ വെറുപ്പിന് ഒരു മാതൃക നൽകിയിരിക്കുകയാണ് മലയാളത്തിലെ പ്രമുഖ ആരോഗ്യ മാസികയായ ‘ആരോഗ്യം’. ആരോഗ്യം മാസികയുടെ 2020 ജൂലായ് മാസത്തിലെ കവർ ചിത്രത്തിനായി ഉപയോഗിച്ചത് ‘ചാള മേരി’ എന്ന പേരിലറിയപ്പെടുന്ന മോളി കണ്ണമാലിയെയാണ്. കറുപ്പിനെ കളിയാക്കുള്ള തമാശകൾക്ക് ഏറെ സ്വീകാര്യതയുള്ള സിനിമകളും, കോമഡി റിയാലിറ്റി ഷോകളുമുള്ള മലയാള നാട്ടിലാണ് മോളി കണ്ണമാലി എന്ന അഭിനേത്രി ഒരു പ്രമുഖ മാസികയുടെ കവർ പേജ് മോഡലാവുന്നത് എന്നത് ശ്രദ്ധേയമാണ്. കറുത്തതിന്റെ പേരിൽ തഴയപ്പെടുന്ന, പരിഹാസങ്ങൾ ഏറ്റ് വാങ്ങുന്ന, നിനക്ക് കുറച്ച് ഫേസ് വാഷ് ഇട്ടൂടെ, മുഖമൊന്ന് വൃത്തിയാക്കികൂടെ എന്നീ ചോദ്യങ്ങൾ ഏറ്റുവാങ്ങുന്നവർക്ക് മോളി കണ്ണമാലിയുടെ കവർ ചിത്രം നൽകുന്ന പ്രതീക്ഷകൾ ചെറുതല്ല. ‘കറുപ്പിന്റെ കരുത്ത്’ എന്ന പേരിൽ ഒരു അഭിമുഖവും ആരോഗ്യം ജൂലായ് ലക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കറുപ്പ് മോളി കണ്ണമാലിയുടെ ജീവിതത്തെ എങ്ങനെ സ്വാധിനിച്ചു എന്നതും പ്രസ്തുത അഭിമുഖത്തിൽ പ്രതിപാദിക്കുമെന്ന് പ്രതീക്ഷിക്കാം.

  മോളി കണ്ണമാലി മറ്റൊരു ഖൌഡിയ ദ്യോപാവില്ല. കറുപ്പിനെ വെറുക്കുന്നവർക്ക് മുന്നിലുള്ള ചെറിയ പോരാട്ടം മാത്രമാണ് മോളി കണ്ണമാലിയും. ഇനിയെത്ര മോളിമാരും ഖൌഡിയമാരും ആവർത്തിച്ചാലും കറുപ്പ് ചിലർക്ക് ഇരുട്ടാണ്. അങ്ങനെയല്ലായിരുന്നുവെങ്കിൽ ജോർജ് ഫ്ലോയിഡുമാർ ആവർത്തിക്കപ്പെടില്ലായിരുന്നു. അങ്ങനെ കറുത്തതിന്റെ പേരിൽ എത്ര ജോർജ് ഫ്ലോയിഡുമാരായിരിക്കണം നാമറിയാതെ പലരുടെയും കാൽമുട്ടുകളിൽ എരിഞ്ഞമർന്നിട്ടുണ്ടാവുക. മനസിലെ കറുപ്പുകൾ മായാത്തിടത്തോളം കറുപ്പ് എന്നും കറുപ്പ് തന്നെയാണ്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ബെംഗളൂരു, ഡല്‍ഹി സ്‌ഫോടനക്കേസിലെ മലയാളി ഉള്‍പ്പെടെ 2 പ്രതികളെ എന്‍ഐഎ റിയാദില്‍ നിന്നു പിടികൂടി

  തിരുവനന്തപുരം: തടിയന്റവിട നസീര്‍ രൂപീകരിച്ച ഇന്ത്യന്‍ മുജാഹിദീന്റെ ആദ്യകാല പ്രവര്‍ത്തകനും ലഷ്‌കര്‍ ഇ തയിബയുടെ പ്രവര്‍ത്തകനും എന്‍ഐഎയുടെ പിടിയില്‍. ഇരുവരെയും റിയാദില്‍ നിന്നാണ്...

  ബെംഗളൂരു, ഡല്‍ഹി സ്‌ഫോടനക്കേസിലെ മലയാളി ഉള്‍പ്പെടെ 2 പ്രതികളെ എന്‍ഐഎ റിയാദില്‍ നിന്നു പിടികൂടി

  തിരുവനന്തപുരം: തടിയന്റവിട നസീര്‍ രൂപീകരിച്ച ഇന്ത്യന്‍ മുജാഹിദീന്റെ ആദ്യകാല പ്രവര്‍ത്തകനും ലഷ്‌കര്‍ ഇ തയിബയുടെ പ്രവര്‍ത്തകനും എന്‍ഐഎയുടെ പിടിയില്‍. ഇരുവരെയും റിയാദില്‍ നിന്നാണ് പിടികൂടിയത്. ബെംഗളൂരു,...

  സുശാന്തിന്റെ മരണം, വാട്‌സാപ്പ് ചാറ്റില്‍ ദീപിക പദുക്കോണിന്റെ പേരും; കുടുങ്ങുന്നത് താരങ്ങള്‍

  മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അന്വേഷണം നടി ദീപിക പദുക്കോണിലേക്കും. സുശാന്തിന്റെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ വാട്സാപ്പ് ചാറ്റുകളില്‍ ദീപകയുടെ...
  - Advertisement -

  More Articles Like This

  - Advertisement -