മദ്യവില്‍പ്പനയ്ക്ക് സര്‍ക്കുലര്‍ പുറത്തിറക്കി; ബെവ് ക്യു ആപ്പ് വഴി നല്‍കുന്ന ടോക്കണിന് ആനുപാതികമായി മാത്രം ബാറുകള്‍ക്കും ഔട്ട്ലെറ്റുകള്‍ക്കും മദ്യം നല്‍കിയാല്‍ മതി

0
319

തിരുവനന്തപുരം: ബെവ് ക്യു ആപ്പ് വഴി നല്‍കുന്ന ടോക്കണിന് ആനുപാതികമായി മാത്രം ബാറുകള്‍ക്കും ഔട്ട്ലെറ്റുകള്‍ക്കും മദ്യം നല്‍കിയാല്‍ മതിയെന്ന് സര്‍ക്കുലര്‍. എന്നാല്‍ ഈ നിര്‍ദ്ദേശം മദ്യവില്‍പനയെ ബാധിക്കുമെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. ടോക്കണ്‍ ഇല്ലാത്തവര്‍ക്കും മദ്യം നല്‍കി യഥേഷ്ടം കച്ചവടം നടത്തുന്ന ബാറുകളെ നിയന്ത്രിക്കാനാണ് പുതിയ സര്‍ക്കുലര്‍. ബീവറേജസ് കോര്‍പറേഷന്‍ എം.ഡി പുറത്തിറക്കിയ ഉത്തരവ് നിലവില്‍ വന്നു. ഇനി മുതല്‍ മദ്യവില്‍പന ശാലകള്‍ക്കും ബാറുകള്‍ക്കും അതത് ദിവസത്തെ ടോക്കണിന് ആനുപാതികമായി മദ്യം വിതരണം ചെയ്യണമെന്നാണ് സര്‍ക്കുലര്‍. ഇത് നടപ്പാക്കാന്‍ വെയര്‍ഹൗസ് മാനേജര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here