ഉമ്മന്‍ചാണ്ടി അപൂര്‍വനേട്ടം കൈവരിക്കുമ്പോള്‍ താന്‍ പകര്‍ത്തിയ അപൂര്‍വ ചിത്രം- ഇന്ദിരാഗാന്ധിക്കൊപ്പമുള്ള മുന്‍മുഖ്യമന്ത്രിയുടെ ചിത്രം പങ്കുവച്ച് ചിത്രാ കൃഷ്ണന്‍കുട്ടി

0
147

1976 ല്‍ എറണാകുളത്ത് കേരളപര്യടനത്തിനായി എത്തിയ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്കൊപ്പമുള്ള മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അപൂര്‍വ്വ ചിത്രം പങ്കുവച്ച് ചിത്ര കൃഷ്ണന്‍കുട്ടി. കേരളഭൂഷണം കേരളം’ എന്ന മാധ്യമത്തിനായി ചിത്ര കൃഷ്ണന്‍കുട്ടി പകര്‍ത്തിയ ചിത്രമാണ് ഇന്ദിരഗാന്ധിയും ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ അന്നത്തെ യുവരക്തവും ഒത്തുചേരുന്ന അപൂര്‍വമുഹൂര്‍ത്തം.

ഇന്ദിരാ ഗാന്ധിയെ കാണാനായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാത്തുനില്‍ക്കുകയും ഇവിടുത്തെ യൂത്ത് കോണ്‍ഗ്രസ് കെഎസ്യു പ്രവര്‍ത്തകരെ കാണണമെന്ന് ഇന്ദിര ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തത് ഒരുമിച്ചായിരുന്നു. അങ്ങനെ അവര്‍ ഒത്തുചേര്‍ന്നപ്പോള്‍ ഞാന്‍ പകര്‍ത്തിയതാണ് ഈ അപൂര്‍വചിത്രമെന്ന് ചിത്രാ കൃഷ്ണന്‍കുട്ടി പറയുന്നു.

‘ രാഷ്ട്രീയ ചരിത്രത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അപൂര്‍വനേട്ടം കൈവരിക്കുമ്പോള്‍ താന്‍ പകര്‍ത്തിയ അപൂര്‍വ ചിത്രത്തെ കുറിച്ച് പറയുകയാണ് ചിത്ര കൃഷ്ണന്‍കുട്ടി. ‘

ഉമ്മന്‍ചാണ്ടിക്കു പുറമേ എ.കെ. ശശീന്ദ്രന്‍, കെ. മുഹമ്മദാലി, വി.എം. സുധീരന്‍, കെ.സി. ജോസഫ്, എം.എം ഹസന്‍, പി.സി. ചാക്കോ, സി.എച്ച്. ഹരിദാസ്, ചിറ്റാര്‍ രാജന്‍, പാലോട് രവി, സോളമന്‍ അലക്സ്, ജി. കാര്‍ത്തികേയന്‍, എന്‍. ശിവശങ്കരന്‍, പി.എം. സുരേഷ് ബാബു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചെറിയാന്‍ ഫിലിപ്പ്, കെ.പി. പുരുഷോത്തമന്‍ നായര്‍, കോയിവിള വിജയന്‍, ജി. രാമന്‍ നായര്‍ എന്നിവരും ചിത്രത്തിലുണ്ട്. എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.

‘അന്ന് ഉമ്മന്‍ചാണ്ടി എംഎല്‍എ ആയിരുന്നു. എനിക്കന്ന് ഇവരെയൊക്കെ നല്ല പരിചയമായിരുന്നു. ആ പരിചയം വച്ചാണ് എല്ലാവരെയും നിര്‍ത്തി ഗസ്റ്റ് ഹൗസിന്റെ മുന്നില്‍ വച്ച് ഈ ചിത്രം എടുക്കുന്നത്. അന്ന് പത്രത്തിലൊക്കെ കൊടുക്കുന്നത് ഇത്തരത്തില്‍ ഗ്രൂപ്പ് ഫോട്ടോകളാണല്ലോ. അതാണ് ഇങ്ങനെ ഒരു ചിത്രം തന്നെ പകര്‍ത്തിയതെന്നും ചിത്ര കൃഷ്ണന്‍കുട്ടി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here