ചൈനയ്ക്ക് വീണ്ടും കനത്ത തിരിച്ചടി ; ഇന്ത്യ പട്ടുനൂല്‍ ഇറക്കുമതി നിര്‍ത്തുന്നു

0
317

അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ചൈനയ്ക്ക് വ്യാവസായികമായി മറ്റൊരു തിരിച്ചടി നല്‍കി ഇന്ത്യ. ടിക് ടോക്, പബ്ജി അടക്കമുള്ള നിരവധി ജനപ്രിയ മൊബൈല്‍ ആപ്പുകള്‍ നിരോധിച്ച ഇന്ത്യ ഇപ്പോഴിതാ ചൈനയില്‍ നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി നിര്‍ത്തലാക്കാന്‍ ഒരുങ്ങുന്നു.

ചൈനയില്‍ നിന്ന് പട്ടുനൂല്‍ ഇറക്കുമതി ചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തത്തന്നെ ഏറ്റവും വലിയ പട്ടുനൂല്‍ ഉത്പാദകരായ ചൈനയ്ക്ക് ഇന്ത്യയുടെ നീക്കം കനത്ത തിരിച്ചടിയാകും.

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പരുത്തിയുടെയും കമ്ബിളിയുടെയും ഗുണ നിലവാരം ഉയര്‍ത്തുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. തൊഴില്‍ സമിതിയുടെ മുമ്ബാകെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ചൈനയില്‍ നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി നിര്‍ത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. രാ്യത്ത് പട്ടുനൂല്‍ ഉത്പാദനം വര്‍ധിപ്പിക്കാനും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടാകും.

ചൈനീസ് പട്ടുനൂലിന്റെ നിലവാരമില്ലായ്മ നേരത്തെ വിമര്‍ശനത്തിന് വിധേയമായിരുന്നു. അതുപയോഗിച്ച് ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്കു ഗുണ നിലവാരം കുറവാണെന്ന് വ്യാപകമായ ആക്ഷേമുണ്ട്.

2019-20 സാമ്ബത്തിക വര്‍ഷത്തില്‍ 9.9 കോടി ഡോളര്‍ മൂല്യമുള്ള പട്ടുനൂലാണ് രാജ്യം ഇുമതി ചെയ്തത്. മുന്‍വര്‍ഷത്തേക്കാള്‍ 31ശതമാനം കുറവാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here