ചൈനയില്‍ ആശങ്ക ഉയര്‍ത്തി പുതിയ വൈറസ് ബാധ: രോഗം ബാധിച്ച് 7 പേർ മരണപെട്ടു

0
439

ബെയ്ജിങ്: ചൈനയില്‍ ആശങ്ക ഉയര്‍ത്തി പുതിയ വൈറസ് ബാധ. ചെള്ളുകളില്‍ നിന്ന് ഉത്ഭവിക്കുന്ന ഒരു തരം വൈറസാണ് പുതിയ രോഗകാരി. ഇതുവരെ അറുപതോളം പേര്‍ക്ക് ഈ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഏഴ് പേരാണ് ഈ വൈറസ് ബാധമൂലം മരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം ഈ വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരാനുള്ള സാധ്യത ഉള്ളതിനാല്‍ ജാഗ്രത വേണമെന്ന് സര്‍ക്കാര്‍ മാധ്യമം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

‘Severe Fever with Thrombocytopenia Syndrome Bunya Virus’ അഥവാ ‘SFTSV’ എന്ന വൈറസ് ആണ് പുതിയതായി ചൈനയില്‍ കാണപ്പെട്ടത്. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ മുപ്പത്തിയേഴിലധികം പേര്‍ക്ക് ജൂണില്‍ എസ്‌എഫ്ടിഎസ് വൈറസ് ബാധിച്ചതായും പിന്നീട് അന്‍ഹൂയി പ്രവിശ്യയിലെ 23 പേര്‍ കൂടി രോഗബാധിതരായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജിയാങ്‌സുവിന്റെ തലസ്ഥാനമായ നാന്‍ജിങ്ങില്‍ നിന്നുള്ള ഒരു സ്ത്രീയിലാണ് ആദ്യമായി ഈ വൈറസ് ബാധ കണ്ടെത്തിയത്. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുമായാണ് ചികിത്സ തേടിയത്. പരിശോധനയില്‍ ഇവരില്‍ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറവാണെന്ന് കണ്ടെത്തി. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം ഇവര്‍ രോഗമുക്തി നേടി.

അന്‍ഹുയി പ്രവിശ്യയില്‍ 23 പേര്‍ക്കാണ് ഈ വൈറസ് ബാധ കണ്ടെത്തിയത്. ജിയാങ്സുവിലും അന്‍ഹുയിലുമായാണ് ഈ വൈറസ് ബാധമൂലം ഏഴ് പേര്‍ മരിച്ചത്. അതേസമയം രക്തത്തിലൂടെയും കഫത്തിലൂടെയും രോഗിയില്‍ നിന്ന് ഈ വൈറസ് വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചെള്ളിന്റെ കടിയേല്‍ക്കുന്നതാണ് വൈറസ് ബാധക്കുള്ള പ്രധാന കാരണമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കുന്നിടത്തോളം പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here