ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ ചൈനീസ് കമ്പനി ചോർത്തിയ സംഭവം; സമഗ്രാന്വേഷണത്തിന് ഉത്തരവിട്ട് വിദേശകാര്യ മന്ത്രാലയം

0
16

രാഷ്ട്രീയ നേതാക്കൾ അടക്കം ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ ചൈനീസ് കമ്പനി ചോർത്തിയ സംഭവത്തിൽ അന്വേഷണവുമായി കേന്ദ്ര സർക്കാർ, സംഭവം വിശദമായി അന്വേഷിക്കുമെന്ന് കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കർ പറഞ്ഞു. സംഭവം ഇന്ത്യ ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ മുപ്പത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായി വിദേശകാര്യ മന്ത്രി വിശദമാക്കി. വിദേശ ശക്തികൾ ഇന്ത്യൻ മേഖലയിൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും ചാരപ്രവർത്തി നടത്തുന്നതും ഒരുകാരണവശാലും അനുവദിക്കാനാവില്ല. സെനുഹ എന്ന ചൈനീസ് കമ്പനി വിവരങ്ങൾ ചോർത്തുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു, മുതിർന്ന നിരവധി രാഷ്ട്രീയക്കാർ ഇവരുടെ പട്ടികയിലുണ്ട്, സെനുഹ ഒരു സ്വകര്യ കമ്പനിയാണെന്ന് ചൈന സ്ഥിരീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here