More

  വിലക്ക് ലംഘിച്ച്‌ പുറത്തിറങ്ങിയാൽ ബലം പ്രയോഗിച്ച്‌ നീക്കും; മാസ്‌ക് ധരിച്ചില്ലെങ്കില്‍ അഴിക്കുള്ളിലും, ചൈനയിലെ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ടുകൾ

  Must Read

  ടോക്യോയില്‍ ഇന്ത്യയുടെ അഭിമാനമായി പിവിസിന്ധു;രണ്ട് ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം

  ടോക്യോ: ഒളിമ്ബിക്‌സില്‍ ഇന്ത്യയുടെ അഭിമാന താരമായി പി വി സിന്ധു. വനിതാ വിഭാഗം ബാഡ്മിന്റണില്‍ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ചൈനിസ് താരത്തെ കീഴടക്കി...

  സംസ്ഥാനത്ത് ഇന്ന് 20,728 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു 56 മരണം റിപോർട്ട് ചെയ്തു

  തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം...

  സാധനങ്ങള്‍ക്കിനി വിലകുറയും,സംസ്ഥാനം ഇതുവരെ പിരിച്ചെടുത്തത് 1600 കോടി രൂപ

  തിരുവനന്തപുരം : പ്രളയ സെസ് എന്ന പേരില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന സെസ് അവസാനിപ്പിച്ചു. 2021 ജൂലെ മാസത്തില്‍ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് സംസ്ഥാന...

  കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ടുകൾ.
  വിലക്ക് ലംഘിച്ച്‌ പുറത്തിറങ്ങിയാല്‍ ബലം പ്രയോഗിച്ച്‌ നീക്കും, മാസ്‌ക് ധരിച്ചില്ലെങ്കില്‍ അഴിക്കുള്ളിലും, ചൈനയിയിലെ സ്ഥിതി ഗുരുതരം. വീട്ടിലൊരാള്‍ക്കെങ്കിലും രോഗലക്ഷണം കണ്ടാല്‍ പിന്നെ എല്ലാവരും വീട്ടുതടങ്കലില്‍. വീടിന്റെ പുറത്തേക്കുള്ള വാതിലുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ കൊട്ടിയടയ്ക്കും. വാതിലുകള്‍ തുറക്കാന്‍ കഴിയാത്ത രീതിയില്‍ വാഹനം പാര്‍ക്ക് ചെയ്യും. കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിലെ സംഭവങ്ങളാണിത്.

  കൊറോണ വൈറസ് ബാധിച്ച്‌ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് വുഹാനിലാണ്. ചൈനയില്‍ കൊറോണ വൈറസ് മൂലമുള്ള മരണസംഖ്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍, രോഗവ്യാപനം തടയാന്‍ വുഹാന്‍ പ്രവശ്യയില്‍ ഏര്‍പ്പെടുത്തിയ കനത്ത നിയന്ത്രണങ്ങളില്‍ ചിലതു മാത്രമാണ് ഇവ.
  രോഗം പടര്‍ന്നുപിടിക്കുന്ന വുഹാനില്‍ നിന്നുള്ളവര്‍ മറ്റു പ്രവശ്യകളിലേക്കു കടന്നാല്‍ നേരിടേണ്ടിവരിക അതിക്രൂരമായ ആക്രമണമാണ്. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച്‌ സംവിധാനങ്ങളൊരുക്കാന്‍ കഷ്ടപ്പെടുകയാണ് അധികൃതര്‍. അതേസമയം, വെള്ളിയാഴ്ച 86 പേര്‍ കൂടി മരിച്ചതോടെ ചൈനയില്‍ കൊറോണ ബാധിച്ചുള്ള ആകെ മരണം 723 ആയി.അതേസമയം രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചനയായി പുതിയ കേസുകളുടെ എണ്ണം മുന്‍ദിവസങ്ങളെക്കാള്‍ കുറഞ്ഞു.

  മറ്റ് 27 രാജ്യങ്ങളിലായി 320 രോഗബാധിതരുണ്ട്. ജപ്പാന്‍ തീരത്തെ ക്രൂസ് കപ്പലില്‍ 41 പേര്‍ക്കു കൂടി രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. സാര്‍സിനു തുല്യമായ ജാഗ്രത സിംഗപ്പൂര്‍ പ്രഖ്യാപിച്ചപ്പോള്‍ ചൈനീസ് യാത്രക്കാരെ വിലക്കി തായ്ലന്‍ഡ് ഉത്തരവിറക്കി. കൊറോണബാധ നിയന്ത്രിക്കാന്‍ ആവുന്നതെല്ലാം ചെയ്തുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് വ്യക്തമാക്കി.

  വൈറസ് ഭീതിയില്‍ ചൈനയിലെ നഗരങ്ങള്‍ ആളൊഴിഞ്ഞ നിലയില്‍ തുടരുന്നു. വിവിധ രാജ്യങ്ങളില്‍നിന്നു ചൈനയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കുന്നതും തുടരുന്നു. ഷാങ്ഹായിയില്‍ സ്‌കൂളുടെ അവധി ഒരു മാസം കൂടി നീട്ടി.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  Latest News

  ടോക്യോയില്‍ ഇന്ത്യയുടെ അഭിമാനമായി പിവിസിന്ധു;രണ്ട് ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം

  ടോക്യോ: ഒളിമ്ബിക്‌സില്‍ ഇന്ത്യയുടെ അഭിമാന താരമായി പി വി സിന്ധു. വനിതാ വിഭാഗം ബാഡ്മിന്റണില്‍ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ചൈനിസ് താരത്തെ കീഴടക്കി...

  സംസ്ഥാനത്ത് ഇന്ന് 20,728 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു 56 മരണം റിപോർട്ട് ചെയ്തു

  തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050,...

  സാധനങ്ങള്‍ക്കിനി വിലകുറയും,സംസ്ഥാനം ഇതുവരെ പിരിച്ചെടുത്തത് 1600 കോടി രൂപ

  തിരുവനന്തപുരം : പ്രളയ സെസ് എന്ന പേരില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന സെസ് അവസാനിപ്പിച്ചു. 2021 ജൂലെ മാസത്തില്‍ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് സംസ്ഥാന ബജറ്റില് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഇന്ന്...

  സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തില്‍ വീഴ്ച അഞ്ച് ദിവസത്തിനിടെ ഒരു ലക്ഷത്തിലധികം അടച്ചില്‍ ഒഴിവാക്കി ആള്‍ക്കൂട്ടം ഒഴിവാക്കിയേക്കും

  തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തില്‍ വീഴ്ച. സംസ്ഥാനത്ത് അഞ്ച് ദിവസത്തിനിടെ 1 ലക്ഷത്തിലധികം ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. കേരളത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന രോഗികളുടെ എണ്ണം 20,000ത്തിന് മുകളിലാണ്....

  മുസ്ലിം ലീഗിൽ തീരുമാനമെടുക്കുന്നത് അറിയുന്നില്ലെന്ന് വിമർശനംലീഗ് യോഗത്തിലെ വിമർശനങ്ങൾ ചർച്ചയാകുമ്പോൾ…

  കോഴിക്കോട്:മുസ്ലിം ലീഗിൽ തീരുമാനമെടുക്കുന്നത് ഭാരവാഹികൾ പോലും അറിയുന്നില്ലെന്ന് മുസ്ലിംലീഗ് ഭാരവാഹി യോഗത്തിൽ വിമർശനംകാര്യങ്ങൾ ഒരു നേതാവ് കൈകാര്യം ചെയ്യുന്ന രീതി അവസാനിപ്പിക്കണംമുസ്ലിംലീഗ് ഭാരവാഹി യോഗത്തിൽ പികെ ഫിറോസ് പങ്കെടുത്തതിനെതിരെയും വിമർശനമുയർന്നു...

  More Articles Like This

  We would like to show you notifications for the latest news and updates.
  Dismiss
  Allow Notifications