വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികൾ മുഖേന ഒരുക്കണം’, പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി; മുഖ്യമന്ത്രിയുടെ കത്തിലെ പ്രധാന ആവശ്യങ്ങൾ വായിക്കാം…

0
139

വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കൊവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികൾ മുഖേന ഒരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.

ALSO READ ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം തീരുമാനം; ആരോഗ്യമന്ത്രി

പ്രവാസികൾ ഉള്ള രാജ്യങ്ങളിൽ ടെസ്റ്റ് കിറ്റുകളുടെ ലഭ്യത കേന്ദ്രസർക്കാർ ഉറപ്പ് വരുത്തണമെന്നും കത്തിൽ ആവശ്യപെടുന്നു.സ്വന്തം നിലയ്ക്ക് ടെസ്റ്റ് നടത്തുവാൻ സാഹചര്യമില്ലാത്ത പ്രവാസികളെ സൗജന്യമായി ടെസ്റ്റ് ചെയ്യുവാൻ എംബസികളെ ചുമതലപ്പെടുത്താൻ നിർദേശിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. പിസിആർ ടെസ്റ്റ് നടത്തുവാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ റാപിഡ് ടെസ്റ്റിനു വേണ്ട സാഹചര്യങ്ങൾ ഉറപ്പു വരുത്തണം. കൊവിഡ് പോസിറ്റീവായവരും രോഗമില്ലാത്തവരും ഒരുമിച്ചു യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. കൊവിഡ് പോസ്റ്റിവ് ആണെന്ന് കണ്ടെത്തുന്നവർക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

RECENT POSTS

മിടുക്കനായ യുവതാരമെന്ന് പ്രധാനമന്ത്രി; പ്രളയകാലത്തെ സഹായം മറക്കില്ലെന്ന് മുഖ്യമന്ത്രി; സുശാന്ത് സിംഗ് രാജ്‍പുതിന്റെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

കുമ്പളയിൽ കാർ നിയന്ത്രണംവിട്ട് അപകടം; രണ്ട് യുവാക്കൾ മരിച്ചു; ഒരാളുടെ നില ഗുരുതരം

ഇന്ന് 6 ഹോട്സ്പോട്ടുകൾ; കാസർകോട്, കണ്ണൂർ, ഇടുക്കി ജില്ലകളിലെ പ്രദേശങ്ങളിലാണ് ഹോട്സ്പോട്ട്

Chief Minister Pinarayi Vijayan has written to Prime Minister Narendra Modi

LEAVE A REPLY

Please enter your comment!
Please enter your name here