22 ഫീമെയിൽ പാകിസ്ഥാൻ! ബലാത്സംഗ കുറ്റവാളികളെ ഷണ്ഡീകരിക്കാൻ പാകിസ്ഥാനിൽ നിയമനിർമാണം നടത്തി

0
168

ബലാത്സംഗ കുറ്റവാളികളെ ഷണ്ഡീകരിക്കാൻ നിയമം പാസാക്കി പാകിസ്ഥാൻ, രാസ ഷണ്ഡീകരണമാണ് നടത്തുക. ലൈംഗിക ശേഷി ഇല്ലാതാക്കുന്ന പ്രക്രിയയാണ് ഷണ്ഡീകരണം. ഇത്തരമൊരു ശിക്ഷ നടപടി കൈക്കൊള്ളാനുള്ള നിയമത്തിന്റെ കരട് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അംഗീകാരം നൽകി. ബലാത്സംഗം ഗുരുതരമായ കുറ്റമാണെന്നും നിയമം നടപ്പിലാക്കുന്നത് വൈകിക്കാനാവില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു, ബലാത്സംഗക്കേസുകൾ വേഗത്തിൽ വിധി പറയാനും സാക്ഷികളെ സംരക്ഷിക്കാനും ഇമ്രാൻ ഖാൻ നിയമനിർമാണം നടത്തുന്നുണ്ട്.

ശരീരത്തിലെ ലൈംഗിക താത്പര്യങ്ങള്‍ നശിപ്പിച്ച്, ലൈംഗികപരമായ കഴിവുകള്‍ ഇല്ലാതാക്കുന്ന പ്രക്രിയയാണ് ഷണ്ഡീകരണം. ശസ്ത്രക്രിയയില്‍ വൃഷണങ്ങള്‍ മാറ്റിയാണ് ഷണ്ഡീകരണം നടത്തുക. രാസ ഷണ്ഡീകരണത്തില്‍ മരുന്നുകള്‍ ഉപയോഗിച്ചക്കു. മരുന്ന് ഉപയോഗിച്ച് ഷണ്ഡീകരണം നടത്തുമ്പോള്‍ സ്ഥിരമായ ഷണ്ഡീകരണം ഉണ്ടാവില്ല. മരുന്ന് ഉപയോഗിക്കുന്ന കാലയളവില്‍ മാത്രമായിരിക്കും ഷണ്ഡീകരണം നിലനില്‍ക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here