പ്രവാചകന്റെ കാർട്ടൂൺ പുനഃപ്രസിദ്ധീകരിക്കാൻ ഫ്രാൻസിലെ ചാർളി ഹെബ്‌ദോ മാഗസിൻ; പ്രതിഷേധം വ്യാപകം

Must Read

വിവാദമായ പ്രവാചകന്റെ കാർട്ടൂൺ പുനഃപ്രസിദ്ധീകരിക്കാൻ പാരിസിലെ ചാർളി ഹെബ്ദോ മാഗസിൻ തയാറാവുന്നതായി റിപ്പോർട്ട്. 2015ൽ വിവാദമായ കാർട്ടൂണാണ് ഇപ്പോൾ വീണ്ടും പ്രസിദ്ധീകരിക്കുന്നത്. അന്ന് കാർട്ടൂൺ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ചാർളി ഹെബ്ദോയുടെ ഓഫീസ് അക്രമിക്കപ്പെട്ടിരുന്നു. അന്ന് ഓഫീസ് അക്രമിച്ചവരുടെ വിചാരണ ബുധനാഴ്ച നടക്കാനിരിക്കെയാണ് വീണ്ടും കാർട്ടൂൺ പ്രസിദ്ധീകരിക്കുമെന്ന് ചാർളി ഹെബ്ദോ വെളിപ്പെടുത്തിയത്, എഡിറ്റോറിയലിലാണ് വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.
പ്രവാചകന്റെ കാർട്ടൂൺ പ്രസിദ്ധീകരിക്കാനുള്ള നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്, കഴിഞ്ഞ വാരം സ്വീഡനിൽ ഖുർആനെ അപമാനിച്ചതിനെ തുടർന്ന് അക്രമങ്ങൾ അരങ്ങേറിയിരുന്നു, തീവ്ര വലതുപക്ഷ തീവ്രവാദികൾ യൂറോപ്പിൽ വീണ്ടും അധികാരം പിടിമുറുക്കുന്നതിന്റെ സൂചനകളാണ് ഇപ്പോൾ വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സര്‍ക്കാര്‍ കുറച്ചുകൂടി മെച്ചപ്പെടണമെന്ന് സിപിഐ; പൊലീസ്, ആരോഗ്യം വകുപ്പുകൾക്ക് വിമർശനം

തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തിൽ സർക്കാരിനെതിരെ വിമർശനങ്ങൾ ഉയർന്നത് സി.പി.ഐ പരസ്യമായി സമ്മതിച്ചു. കുറച്ചുകൂടി മെച്ചപ്പെടാനുണ്ടെന്നും എല്ലാ കാര്യങ്ങളിലും എല്ലാവരും തൃപ്തരല്ലെന്നും അസിസ്റ്റന്‍റ് സെക്രട്ടറി കെ. പ്രകാശ്...

More Articles Like This