ചങ്ങനാശേരി ദൃശ്യം മോഡൽ കൊലപാതകം; പ്രതി മുത്തുകുമാർ അറസ്റ്റിൽ

Must Read

കോട്ടയം: ചങ്ങനാശേരി ദൃശ്യം മോഡൽ കൊലക്കേസിലെ പ്രതി അറസ്റ്റിൽ. മുത്തുകുമാർ എന്നയാളാണ് അറസ്റ്റിലായത്. ആലപ്പുഴ നോർത്ത് സി.ഐ രാജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മുത്തുകുമാറിനെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ചങ്ങനാശേരി പൊലീസിന് കൈമാറും.

ആര്യാട് സ്വദേശി ബിന്ദുകുമാറിനെ മുത്തുകുമാർ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചു കോൺക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു. കാണാതായെന്ന പരാതി ലഭിച്ചതോടെ മൊബൈൽ ഫോണിന്‍റെ കോൾ റെക്കോർഡ് പരിശോധിച്ച പൊലീസ് ബിന്ദുകുമാറിന് അവസാനമായി ലഭിച്ച ഫോൺ കോൾ മുത്തുകുമാറിന്‍റേതാണെന്ന് കണ്ടെത്തി. ഇതേതുടർന്ന് പൊലീസ് മുത്തുകുമാറിനെ വിളിച്ച് അന്വേഷിച്ചപ്പോൾ അന്ന് വിളിച്ചിരുന്നോ എന്നറിയില്ലെന്ന തരത്തിൽ ആയിരുന്നു മറുപടി. പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയെങ്കിലും മുത്തുകുമാർ സ്ഥലം വിടുകയായിരുന്നു. 

ഇതിൽ സംശയം തോന്നിയ പൊലീസ് മുത്തുകുമാർ താമസിച്ചിരുന്ന വാടക വീട്ടിലെത്തി പരിശോധന നടത്തി. അപ്പോഴാണ് വീടിന്‍റെ ചായ്പിൽ കോൺക്രീറ്റ് നിർമ്മാണം കണ്ടത്. അത് പൊളിച്ച് പരിശോധിച്ചപ്പോൾ അതിനുള്ളിൽ കണ്ടെത്തിയ മൃതദേഹം ബിന്ദുകുമാറിന്‍റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പ്രതിയെ ചങ്ങനാശേരി പൊലീസിന് കൈമാറും.

Latest News

കെടിയു വിസി നിയമനം; കോടതി വിധി പൂർണമായി പാലിക്കുമെന്ന് ഗവർണർ

കോഴിക്കോട്: സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി പൂർണമായും പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും കോടതിയെ ബഹുമാനിക്കണമെന്നും...

More Articles Like This