മകന്‍ അമ്മയെ കറിക്കത്തിക്ക് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ദൃശ്യങ്ങള്‍ ഫാമിലി വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചു: അമ്മയെ വകവരുത്തിയതിന്റെ കാരണം??

0
406

ചങ്ങനാശേരി : മദ്യത്തിന് അടിമയായ മകന്‍ അമ്മയെ കറിക്കത്തിക്ക് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ദൃശ്യങ്ങള്‍ ഫാമിലി വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ .ശനിയാഴ്ച രാത്രി 11 ഓടെയാണ് തൃക്കൊടിത്താനം അമര കന്യാക്കോണില്‍ കുഞ്ഞന്നാമ്മ (55) ദാരുണമായി കൊല്ലപ്പെട്ടത്. അറസ്റ്റിലായ മകന്‍ നിതിന്‍ ബാബുവിനെ (27) ഇന്നലെ വീട്ടിലെത്തിച്ച്‌ തെളിവെടുത്തു. മദ്യലഹരിയില്‍ നിതിന്‍ അമ്മയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തി, കത്തി കൊണ്ട് കഴുത്ത് മുറിച്ചു മാറ്റിയുള്ള കൊലപാതകം.

ശനിയാഴ്ച രാത്രി മദ്യവും പൊറോട്ടയുമായി വന്നു. അത് ഇഷ്ടപ്പെടാതെ കുഞ്ഞന്നാമ്മ പൊറോട്ടയെടുത്തെറിഞ്ഞുവെന്നാണ് നിതിന്റെ മൊഴി. ഇതിനിടയില്‍ ചുറ്റിക കൊണ്ട് കുഞ്ഞന്നാമ്മ തന്നെ മര്‍ദ്ദിച്ചശേഷം കറിക്കത്തികൊണ്ട് വെട്ടി. വേദന സഹിക്കാനാവാതെ കത്തി പിടിച്ചുവാങ്ങി താന്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്നുറപ്പാക്കിയ ശേഷം അമ്മയുടെ സഹോദരനെ വിളിച്ചറിയിച്ചു. വീടിന്റെ ഗ്രില്ല് കുഞ്ഞന്നാമ്മ നേരത്തെ പൂട്ടി താക്കോല്‍ ഒളിപ്പിച്ചിരുന്നതിനാല്‍ നിതിന് പുറത്തു കടക്കാനായില്ല. ബന്ധുവാണ് പൊലീസില്‍ വിവരം അറിയിച്ചത്.

ദുബായില്‍ ജോലി ചെയ്തിരുന്ന നിതിന്‍ ഒരു വര്‍ഷം മുമ്ബാണ് നാട്ടില്‍ മടങ്ങിയെത്തിയത്. നിതിനെ കൂടാതെ വിപിന്‍ എന്ന മകന്‍ കൂടി കുഞ്ഞന്നാമ്മയ്ക്കുണ്ട്. ഇയാള്‍ ബാംഗ്ലൂരില്‍ ഐ ടി മേഖലയില്‍ ജോലി ചെയ്യുകയാണ്. 20 വര്‍ഷക്കാലത്തോളമായി ഭര്‍ത്താവുമായി അകന്ന് കഴിയുന്ന കുഞ്ഞന്നാമ്മ പ്രായപൂര്‍ത്തിയാകാത്ത മക്കളെയും കൂട്ടി തൃക്കൊടിത്താനത്തെ വീട്ടിലായിരുന്നു താമസം. ഇക്കാലം മുതല്‍ക്കേ പ്രദേശത്തടക്കമുള്ള നിരവധി പേരുമായി കുഞ്ഞന്നാമ്മ വളരെ അടുത്ത ഇടപാടുണ്ടായിരുന്നു. ഇവരില്‍ പലരും വീട്ടിലെ പതിവ് സന്ദര്‍ശകരായിരുന്നുവെന്നും സമീപ വാസികളില്‍ പലരും പറയുന്നു. മക്കള്‍ ഇരുവരും പ്രായപൂര്‍ത്തിയായ ശേഷവും കുഞ്ഞന്നാമ്മ നടത്തിയിരുന്ന മറ്റ് ഇടപാടുകള്‍ മക്കളായ നിതിനും വിപിനും പലപ്പോഴും ചോദ്യം ചെയ്തിരുന്നതായും എന്നാല്‍ കുഞ്ഞന്നാമ്മ ഇരുവരെയും ഭീഷണിപ്പെടുത്തി നിശബ്ദരാക്കുകയുമായിരുന്നുവന്നും പരിസരവാസികള്‍ പറയുന്നു.

അമ്മയുടെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ച്‌ സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കുമിടയില്‍ നടന്നിരുന്ന ചര്‍ച്ചകള്‍ നിതിനെ പലപ്പോഴും അസ്വസ്ഥനാക്കിയിരുന്നതായും നിതിന്റെ അടുത്ത ചില സുഹൃത്തുക്കളില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. അയല്‍ക്കാരടക്കമുള്ളവരോട് വലിയ അടുപ്പം കാണ്ക്കാത്ത പ്രകൃതക്കാരി കൂടിയായിരുന്നു കുഞ്ഞന്നാമ്മയെന്നും പ്രദേശ വാസികള്‍ പറഞ്ഞു. രാത്രിയില്‍ കൊല നടത്തിയ ശേഷം നിതിന്‍ അയല്‍ പക്കത്തെ വീട്ടില്‍ ഫോണില്‍ വിളിച്ച്‌ വീട്ടില്‍ വന്നാല്‍ ഒരു സംഭവം കാണാം എന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരില്‍ ചിലര്‍ വീട്ടിലെത്തിയതോടെയാണ് നാടിനെ നടുക്കിയ കൊലപാതക വിവരം നാട്ടുകാര്‍ അറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here