നാട്ടിലുള്ള വിദേശ ഇന്ത്യക്കാർക്ക് തിരിച്ചടി; എസ്ഒപി നിയമവ്യവസ്ഥ പുതുക്കി കേന്ദ്രസർക്കാർ

0
367

നാട്ടിലുള്ള വിദേശ ഇന്ത്യക്കാർക്ക് തിരിച്ചടി നൽകി കേന്ദ്രസർക്കാരിന്റെ പുതിയ നിയമം. നാട്ടിലുള്ള വിദേശ ഇന്ത്യക്കാരിൽ, മൂന്ന് മാസത്തിൽ കൂടുതൽ വിസ കാലാവധിയുള്ള ആളുകൾക്ക് മാത്രമേ രാജ്യാന്തര യാത്ര പാടുളളൂവെന്ന കേന്ദ്രസർക്കാരിന്റെ പുതിയ നിയമമാണ് നാട്ടിലുള്ള വിദേശ ഇന്ത്യക്കാർക്ക് തിരിച്ചടിയാവുന്നത്. മാർച് ഒന്നിന് വിസ കാലാവധി തീർന്നവരെപ്പോലും ഡിസംബർ വരെ സ്വീകരിക്കാൻ തയാറാണെന്നു യു എ ഇ അടക്കം മിക്ക ഗൾഫ് രാജ്യങ്ങളും അറിയിച്ചിരിക്കെയാണ് സ്വന്തം പൗരന്മാർക്ക് കേന്ദ്ര ഭരണകൂടത്തിന്റെ ഈ തിരിച്ചടി. കേന്ദ്ര സർക്കാരിന്റെ പുതിയ വിസ വ്യവസ്ഥ യുഎഇയിലെ പല നിവാസികളെയും മടങ്ങിയെത്താൻ കഴിയാതെയാക്കും .

ജൂൺ ഒന്നിനാണ് ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോൾ (എസ്ഒപി) പുതുക്കിയത് .ഇത് പ്രകാരം മൂന്നുമാസത്തിൽ കുറയാത്ത വിസയുള്ളവരെ മാത്രമേ ലക്ഷ്യസ്ഥാന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കൂ.


Central government to revise SOP rules

LEAVE A REPLY

Please enter your comment!
Please enter your name here