വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് നല്‍കിയത് നയപരമായ തീരുമാനമെന്ന് കേന്ദ്രം; ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി

0
31

തിരുവനന്തപുരം: തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് നല്‍കിയത് നയപരമായ തീരുമാനമെന്ന് കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വ്യോമയാന മന്ത്രാലയം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പൊതുജന താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് വിമാനത്താവളങ്ങള്‍ പാട്ടത്തിനു നല്‍കുന്നത്. ഇങ്ങനെ ലഭിക്കുന്ന പണം രാജ്യത്തിന്റെ വ്യോമയാന മേഖലയുടെ വികസനത്തിനാണ് ഉപയോഗിക്കുന്നത് കേരളത്തിന്റെ ആവശ്യം കണക്കിലെടുത്താണ്.

പ്രത്യേക ഇളവുകളോടെ ലേലത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നു. ലേലത്തില്‍ പരാജയപ്പെട്ട ശേഷം ഇത്തരമൊരു ഹര്‍ജിയുമായി വരാന്‍ കേരളത്തിന് അവകാശമില്ല. വിമാനത്താവളങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന വിഷയമാണ്. സംസ്ഥാന വിഷയം അല്ല. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള കേസ് പരിഗണിക്കേണ്ടത് സുപ്രീംകോടതി ആണെന്നും വ്യോമയാന മന്ത്രാലയം ഹൈക്കോടതിയില്‍ വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ ഉപഹര്‍ജിയില്‍ അടിയന്തര സ്റ്റേ അനുവദിക്കാന്‍ ഹൈക്കോടതി തയ്യാറായിരുന്നില്ല.

കേസില്‍ വിശദമായ വാദം കേട്ട ശേഷം തീരുമാനം എടുക്കാമെന്നായിരുന്നു കോടതി നിലപാട്. ആവശ്യമുള്ള രേഖകള്‍ ഹാജരാക്കാനും സര്‍ക്കാരിനോട് കോടതി കഴിഞ്ഞ മാസം നിര്‍ദ്ദേശിച്ചിരുന്നു. വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കാനുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഉപ ഹര്‍ജിയായിരുന്നു ഹൈക്കോടതി പരിഗണിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here