വീടിന്റെ തറ പൊളിച്ചപ്പോൾ സ്വർണനാണയങ്ങൾ; ദമ്പതികൾക്ക് ലഭിക്കുക 2.3 കോടി

0
സ്വന്തം വീടിന്റെ തറ പൊളിച്ച് പുതുക്കി പണിയുന്നതിനിടയിൽ നോർത്ത് യോർക്ക്ഷെയറിലെ ദമ്പതികൾക്ക് ലഭിച്ചത് 400 വർഷത്തിലേറെ പഴക്കമുള്ള 264 സ്വർണാഭരണങ്ങൾ. കാൽ ലക്ഷം പൗണ്ടിന് ഈ നാണയങ്ങൾ വിൽക്കാൻ ഒരുങ്ങുകയാണ് ഈ ദമ്പതികൾ.  പതിറ്റാണ്ടുകളായി...

ഇത്തവണ ലോകകപ്പ് നിയന്ത്രിക്കാൻ 6 വനിതകളും

0
ദോഹ: ഫിഫയുടെ ചരിത്രത്തിലാദ്യമായി പുരുഷ ലോകകപ്പിൽ വനിതാ റഫറിമാർ. 36 റഫറിമാരും 69 അസിസ്റ്റന്‍റ് റഫറിമാരും 24 വീഡിയോ മാച്ച് ഒഫീഷ്യലുകളും തിരഞ്ഞെടുക്കപ്പെട്ടു. പ്രധാന റഫറിമാരിലും അസി.റഫറിമാരിലുമായി ആറുപേർ സ്ത്രീകളാണ്. ജപ്പാന്‍റെ യോഷിമി,...

രണ്ട് വർഷത്തിന് ശേഷം സ്പെയിനിൽ വീണ്ടും ടൊമാറ്റോ ഫെസ്റ്റിവൽ

0
ബനോൾ: സ്പെയിനിലെ പ്രശസ്തമായ ടൊമാറ്റോ ഫെസ്റ്റിവൽ വലൻസിയയിലെ ബനോളിൽ നടന്നു. കൊവിഡ് മഹാമാരിയെ തുടർന്ന് മുൻ വർഷങ്ങളിൽ നിർത്തിവച്ചിരുന്ന ആഘോഷത്തിൽ പങ്കെടുക്കാൻ പതിനായിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. ഉച്ചയായപ്പോഴേക്കും വലൻസിയയിലെ തെരുവുകൾ ആളുകളെക്കൊണ്ട് നിറഞ്ഞു....

ചൈനയിലെ ഉയ്‍ഗുർ മുസ്ലിം ന്യൂനപക്ഷങ്ങൾ നേരിടുന്നത് മനുഷ്യാവകാശ ലംഘനമെന്ന് യുഎൻ

0
ഉയ്‍ഗുർ മുസ്ലിം ന്യൂനപക്ഷത്തിനെതിരെ ചൈന മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്ന് യുഎൻ മനുഷ്യാവകാശ കമ്മീഷൻ ആരോപിച്ചു. മുസ്ലീം ന്യൂനപക്ഷങ്ങളെ അനധികൃതമായി തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിക്കുകയും ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്തതിന്‍റെ തെളിവുകൾ പുറത്തുവന്നു. എന്നാൽ...

സ്വന്തം ബഹിരാകാശ നിലയം നിര്‍മിക്കാന്‍ പദ്ധതിയിട്ട് റഷ്യ

0
റഷ്യ: അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) അപകടകരവും ആവശ്യത്തിന് യോജിക്കാത്തതുമായി തീര്‍ന്നിരിക്കുന്നുവെന്ന് റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്‍റെ തലവൻ യുറി ബോറിസോവ് പറഞ്ഞു. സ്വന്തമായി ബഹിരാകാശ നിലയം വിക്ഷേപിക്കാനുള്ള പദ്ധതികളുമായി റഷ്യ മുന്നോട്ട്...

കോവിഡ് വ്യാപനം; ഹോങ് കോങ് ഓപ്പണ്‍ ടൂര്‍ണമെന്റ് റദ്ദാക്കി

0
മക്കാവു: സെപ്റ്റംബർ ആദ്യവാരം നടത്താനിരുന്ന ഹോങ്കോംഗ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് റദ്ദാക്കി. രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്നതിനാൽ ഇന്റർനാഷണൽ ബാഡ്മിന്റൺ അസോസിയേഷൻ (ബിഡബ്ല്യുഎഫ്) ടൂർണമെന്റ് റദ്ദാക്കി. ഹോങ്കോംഗ് ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റ്...

‘കോവിഡ് അവസാനിച്ചിട്ടില്ല; ശൈത്യകാലത്ത് മരണനിരക്ക് വർദ്ധിച്ചേക്കാം’

0
ജനീവ: ലോകത്തിലെ പല രാജ്യങ്ങളിലും ഒരിടവേളയ്ക്ക് ശേഷം കോവിഡ് നിരക്ക് വീണ്ടും ഉയരുകയാണ്. ചിലയിടങ്ങളിൽ കൊവിഡ് കേസുകൾ കുറഞ്ഞു. ഒമിക്രോണിന്‍റെ വകഭേദങ്ങൾ വ്യാപനത്തിന് ആക്കം കൂട്ടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തണുത്ത കാലാവസ്ഥ അടുക്കുന്നതിനനുസരിച്ച് കോവിഡ്...

ചികിത്സ ലഭിക്കാതെ ഇന്ത്യന്‍ വംശജ മരിച്ചു; രാജി വച്ച് പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി

0
ചികിത്സ ലഭിക്കാതെ വിനോദ സഞ്ചാരിയായ ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ട സംഭവത്തില്‍ രാജി പ്രഖ്യാപിച്ച് പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ട്ട ടെമിഡോ. കിടക്കയില്ലാതിരുന്നതിനെ തുടര്‍ന്ന് ഇവരെ ഒരു ആശുപത്രിയില്‍നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു....

യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം വീണ്ടും നിർത്തിവെച്ച് റഷ്യ

0
മോസ്കോ: യൂറോപ്പിലേക്കുള്ള വാതക വിതരണം റഷ്യ വീണ്ടും നിർത്തിവെച്ചു. നോർഡ് സ്ട്രീം -1 പൈപ്പ് ലൈൻ വഴിയുള്ള വാതക വിതരണമാണ് നിർത്തിവച്ചത്. റഷ്യ ഇതിനകം പൈപ്പ് ലൈൻ വഴിയുള്ള വാതക കയറ്റുമതി ഗണ്യമായി...

ഇസ്രയേലില്‍ ചരിത്രാതീത കാലത്തെ ഭീമന്‍ ആനയുടെ കൊമ്പ് കണ്ടെത്തി

0
ഇസ്രായേൽ: ചരിത്രാതീതകാലത്ത് മെഡിറ്ററേനിയൻ പ്രദേശത്ത് വിഹരിച്ചിരുന്ന ആനയുടെ കൊമ്പിന്‍റെ ഫോസിൽ കണ്ടെത്തി. തെക്കൻ ഇസ്രായേലിലെ ഒരു ഉത്ഖനനത്തിനിടെയാണ് ഇത് കണ്ടെത്തിയത്. ഈ കണ്ടുപിടിത്തം ഈ പ്രദേശത്തെ പ്രാചീനകാല ജീവികളെ കുറിച്ചുള്ള ധാരണകള്‍ നല്‍കുന്നതാണ്...