നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരായി മൊഴി നല്‍കിയാല്‍ കൊല്ലുമെന്ന് ഭീഷണിയും ലക്ഷങ്ങള്‍ വാഗ്ധാനവും ചെയ്‌തെന്ന് കാസര്‍കോട് സ്വദേശിയായ മാപ്പുസാക്ഷി

0
529

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ മൊഴി മാറ്റിപ്പറയാന്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തുവെന്നും നടനെതിരെ മൊഴി നല്‍കിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും മാപ്പുസാക്ഷി വിപിന്‍ ലാലിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ജനുവരിയിലാണ് ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് ആളുകള്‍ സമീപിച്ചത്. ‘നല്‍കിയ മൊഴി മാറ്റിപ്പറയാന്‍ തയ്യാറല്ലെന്ന് അവരെ അറിയിച്ചു. ഇതിന് ശേഷമാണ് ഭീഷണിക്കത്തുകള്‍ എത്തുന്നത്. നവംബറില്‍ കേസ് പരിഗണിക്കുമ്പോള്‍ മൊഴി മാറ്റിപ്പറയണമെന്നും ഇല്ലെങ്കില്‍ കൊന്നുകളയുമെന്നുമാണ് കത്തിലുള്ളത്.

എറണാകുളം ജില്ലയില്‍ നിന്നുമാണ് കത്തുകള്‍ വരുന്നത്’. ‘കുടുംബത്തിനടക്കം പ്രതിസന്ധി വന്നതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഭീഷണിക്കത്തുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. വന്നത് ദിലീപിന്റെ ആളുകള്‍ തന്നെയെന്നാണ് വിശ്വസിക്കുന്നത്. അല്ലാതെ മറ്റാര്‍ക്കും ബന്ധപ്പെടേണ്ട കാര്യമില്ല. ദിലീപുമായി വ്യക്തി വൈരാഗ്യമൊന്നുമില്ല. സിനിമയില്‍ കണ്ട പരിചയം മാത്രമാണുള്ളത്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ദിലീപിന് പങ്കില്ലെന്നാണ് നേരത്തെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ താന്‍ പറഞ്ഞിരുന്നത്. യഥാര്‍ത്ഥ മൊഴി അതല്ല’. ഭയം കൊണ്ടാണ് അന്ന് അങ്ങനെ പറയേണ്ടി വന്നതെന്നും വിപിന്‍ ലാല്‍ കൂട്ടിച്ചേര്‍ത്തു. നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനില്‍കുമാറിന്റെ സഹ തടവുകാരനായിരുന്ന കാസര്‍കോട് സ്വദേശിയായ വിപിന്‍ ലാല്‍.

LEAVE A REPLY

Please enter your comment!
Please enter your name here