കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; രക്ഷാപ്രവർത്തനത്തിന് എത്തിയവർ കാറില്‍നിന്ന് കണ്ടെടുത്തത് കണ്ട് അമ്പരന്നു

0
1241

ആലപ്പുഴ: ചെങ്ങന്നൂര്‍ മുളക്കുഴയില്‍ നിയന്ത്രണം വിട്ടുമറിഞ്ഞ കാറില്‍നിന്ന് എട്ടു കിലോയോളം കഞ്ചാവ് കണ്ടെടുത്തു. കാറിലുണ്ടായിരുന്ന ഷൈജു, ഫൈസല്‍, നെടുമങ്ങാട് സ്വദേശി മഹേഷ് എന്നിവരെ ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. കാറിലുണ്ടായിരുന്ന ഒരാള്‍ രക്ഷപെടതുകയും ചെയ്‌തു . തലകീഴായി മറിഞ്ഞ കാറിൽ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാരാണ് കഞ്ചാവ് പൊതികള്‍ കണ്ടത്.

ചെങ്ങന്നൂര്‍ മുളക്കുഴയിലെ പള്ളിപ്പടിക്കു സമീപമാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് യാത്ര തിരിക്കുകയായിരുന്നു ഇവര്‍. അപകടത്തില്‍ നിസാര പരുക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ പൊതികള്‍ എടുക്കാന്‍ പ്രതികൾ ശ്രമം നടത്തി. സംശയം തോന്നിയ നാട്ടുകാര്‍ ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൊതികളില്‍ കഞ്ചാവാണെന്ന് മനസ്സിലായത് .

പിടിയിലായ ഷൈജു പത്തനംതിട്ട എന്ന പ്രതി , നൂറനാട്, അടൂര്‍ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ വധശ്രമം അടക്കമുള്ള നിരവധി കേസുകളില്‍ പ്രതിയാണ്. ചെങ്ങന്നൂര്‍ സിഐ ജോസ് മാത്യു, എസ്‌ഐ എസ് വി ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. പ്രതികളെ വൈദ്യപരിശോധന നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here