പൗരത്വ നിയമത്തിനെതിരെ അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ഡോ. കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തി കേസെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത ഡോ.കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് അറസ്റ്റു ചെയ്ത ഖാന് കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും യു.പി സര്‍ക്കാര്‍ വിട്ടയിച്ചിരുന്നില്ല. ഫെബ്രുവരി 10ാം തിയതി ജാമ്യം ലഭിച്ചെങ്കിലും അദ്ദേഹത്തെ വിട്ടയക്കുന്നത് പൊലീസ് വൈകിപ്പിക്കുകയായിരുന്നു. ജനുവരി 29 നാണ് കഫീല്‍ ഖാനെ അറസ്റ്റു ചെയ്തത്.
ദേശസുരക്ഷാ നിയമപ്രകാരം കഫീല്‍ ഖാനെതിരെ കേസെടുക്കുന്നതിന് ആവശ്യമായ തെളിവുകളുണ്ടെന്ന് യു.പി ക്രൈം എസ്.പി ഡോ.അരവിന്ദ് അറിയിച്ചു. പ്രകോപനപരമായ പ്രസംഗത്തിെന്റ പേരിലുള്ള കേസില്‍ കഫീല്‍ ഖാന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഫീല്‍ ഖാനെതിരെ ദേശസുരക്ഷാ നിയമപ്രകാരം കേസെടുക്കാന്‍ യു.പി പൊലീസ് നടപടി സ്വീകരിച്ചത്.
അതേസമയം, കോടതി ജാമ്യം അനുവദിച്ചെങ്കിലും കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ യു.പി പൊലീസ് ഇനിയും തയാറായിട്ടില്ല. ജനുവരി 29നാണ് യു.പി പൊലീസിെന്റ പ്രത്യേക ടാസ്ക് ഫോഴ്സ് കഫീല്‍ ഖാനെ മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത്. സി.എ.എക്കെതിരെ അലിഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയില്‍ നടത്തിയ പ്രസംഗത്തിെന്റ പേരിലായിരുന്നു അറസ്റ്റ്. ഇതിന് ശേഷം അദ്ദേഹത്തെ മഥുര ജയിലിലേക്ക് മാറ്റുകയായിരുന്നു.