ലോക്ഡൗൺ ഇളവുകൾ ലംഘിച്ച് യാത്രക്കാരെ കുത്തിനിറച്ച്‌ ബസ് സർവീസ്; ജീവനക്കാര്‍ക്കെതിരെ കേസ്

0
141

കണ്ണൂര്‍: യാത്രക്കാരെ കുത്തിനിറച്ച്‌ സര്‍വീസ് നടത്തിയ ബസ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഒരു സീറ്റില്‍ ഒരാളെ മാത്രമേ ഇരുത്താകൂയെന്ന നിബന്ധന ലംഘിച്ച മണക്കടവ്-തളിപ്പറമ്ബ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദ്വാരക ബസ് ജീവനക്കാര്‍ക്കെതിരെയാണ് നടപടി. മലയോര ഗ്രാമമായ ആലക്കോട് ടൗണില്‍ വെച്ചാണ് ബസ് പൊലീസ് പിടികൂടിയത്.

വൃദ്ധര്‍ ഉള്‍പ്പെടെ അമ്പതിലധികം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ലോക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്ത് കര്‍ശന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ബസ് സര്‍വീസ് പുനരാരംഭിച്ചത്.ഹോട്ട് സ്‌പോട്ടുകള്‍ ഒഴികെയുളള മേഖലയിലാണ് ബസ് സര്‍വീസ് നടത്തുന്നത്.

keyword: Bus service pushes passengers in violation of lockdown concessions Case against employees

LEAVE A REPLY

Please enter your comment!
Please enter your name here