ബ്ലാക്ക് മെയില്‍ കേസ്: ആസൂത്രകനെ തിരിച്ചറിഞ്ഞു; പരാതിക്കാരില്‍ ഒരാള്‍ ലൈംഗിക പീഡനനത്തിനിരയായതായി മൊഴി നല്‍കി

0
247

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത സംഘത്തിലെ ആസൂത്രകനെ തിരിച്ചറിഞ്ഞു. പാലക്കാട് സ്വദേശിയായ ശരീഫാണ് ആസൂത്കനെന്നാണ് വ്യക്തമാകുന്നത്. ശരീഫ് നിരവധി കേസുകളില്‍ ഉള്‍പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. മുഹമ്മദ് ഷരീഫ് തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് സൂചന. പരസ്യം നല്‍കി പെണ്‍കുട്ടികളെ വിളിച്ചുവരുത്തിയിരുന്നത് ഇയാള്‍ ആണെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച്‌ കേസില്‍ പോലീസ് പിടിയിലായ പ്രതികളെ ഇന്ന് ചോദ്യം ചെയ്യും. കേസില്‍ മുഖ്യപ്രതിയായ റഫീഖ് ഉള്‍പ്പെടെയുള്ളവരെ ജില്ല കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

അതേ സമയം സംഘത്തില്‍ ഇനിയും നിരവധിപേര്‍ ഉള്‍പെട്ടിട്ടുണ്ടെന്നാണ് പരാതിക്കാരിയായ മോഡല്‍ വ്യക്തമാക്കുന്നത്. ഇയാള്‍ മാത്രമല്ല സംഘത്തിലുള്ളതെന്നും താനടക്കമുള്ള ഇരകള്‍ ഇപ്പോള്‍ ഭീതിയിലാണ് കഴിയുന്നതെന്നും ഇവര്‍ പറഞ്ഞു. പരാതി പിന്‍വിക്കാന്‍ സമ്മര്‍ദം ശക്തമാണെന്നും അവസരം കിട്ടിയാല്‍ ഇവര്‍ തങ്ങളെ ഇല്ലാതാക്കുമെന്നും ഇവര്‍ വ്യക്തമാക്കി. സ്വര്‍ണക്കടത്തിനായിരുന്നു പ്രതികള്‍ നിര്‍ബന്ധിച്ചിരുന്നതെന്നും ഇവര്‍വ്യക്തമാക്കി. അതേ സമയം കേസിലെ പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്ന് തുടങ്ങും.പരാതിക്കാരായ പെണ്‍കുട്ടികളില്‍ ഒരാള്‍ പ്രതികള്‍ക്കെതിരെ ലൈംഗിക പീഡനനത്തിന് മൊഴി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here