തമിഴ്നാട്ടില്‍ സഖ്യകക്ഷിയായ ബി.ജെ.പിയുടെ സംസ്ഥാനയാത്രയ്ക്ക് അനുമതി നിഷേധിച്ച് എ.ഐ.എ.ഡി.എം.കെ സര്‍ക്കാര്‍. വെട്രിവേല്‍ യാത്ര എന്ന പേരിട്ട് ഹിന്ദുവോട്ടുകള്‍ ലക്ഷ്യമിട്ട് ബി.ജെ.പി നടത്താനിരുന്ന യാത്രയ്ക്കാണ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. കൊവിഡ് 19 ചട്ടപ്രകാരമാണ് നടപടിയെന്ന് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. നവംബര്‍ ആറ് മുതല്‍ ഡിസംബര്‍ ആറ് വരെയാണ് യാത്ര നടത്താന്‍ ബി.ജെ.പി ഉദ്ദേശിച്ചിരുന്നത്.