‘പരട്ട കിളവാ താനാണ് ബിജെപി തോൽപിച്ചത് ‘‍ നാമം ജപിച്ച് മര്യാദക്ക് ഇരുന്നോണം ഒ.രാജഗോപാലിനെതിരെ ബിജെപി അനുകൂലികളുടെ സൈബര്‍ ആക്രമണം

0
900

തിരുവനന്തപുരം:കേരളത്തില്‍ ബിജെപിയുടെ ഏക അക്കൗണ്ടായ നേമത്ത് കൂടി പൂട്ടിയതോടെ മുതിര്‍ന്ന ബിജെപി നേതാവും നേമം എംഎല്‍എയുമായ ഒ രാജഗോപാലനെതിരെ ബിജെപി അനുകൂലികളുടെ സൈബര്‍ ആക്രമണം. സൈബര്‍ ഇടത്തില്‍ രാജഗോപാലനെ കുറ്റപ്പെടുത്തുന്നത് വേറെ ആരുമല്ല സ്വന്തം പാർട്ടിക്കാർ തന്നെയാണ്. പരട്ട കിളവന്‍, ബിജെപി തോറ്റത് താന്‍ കാരണം, വായിലെ നാക്ക് മര്യാദക്ക് ഇട്ടൂടായിരുന്നോ,നാമം ജപിച്ച് മൂലക്ക് ഇരുന്നോണ്ണം എന്നിങ്ങനെയുള്ള കമന്റുകളുടെ പൂരമാണ് രാജഗോപാലന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള രാജഗോപാലന്റെ പോസ്റ്റിന് താഴെയാണ് ബിജെപി അനുകൂലികള്‍ ഇത്തരം പരമാര്‍ശങ്ങള്‍ നടത്തുന്നത്. ‘ദേശീയജനാധിപത്യ സഖ്യത്തിന് വോട്ട് നല്‍കിയ സമ്മദിദായര്‍ക്ക് ഒരായിരം നന്ദി. ജനവിധിയെ മാനിക്കുന്നു.തോല്‍വിയെ സംബന്ധിച്ച് പാര്‍ട്ടി നേതൃത്വം ഒരുമിച്ചിരുന്ന് ചര്‍ച്ചചെയ്ത് കുറവുകള്‍ പരിഹരിച്ച് കരുത്തോടെ മുന്നോട്ടുപോകും.’ എന്നാണ് രാജഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. എന്നാല്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ഇദ്ദേഹത്തെയാണ് തെരഞ്ഞെടുപ്പില്‍ ബിജെപ്പിക്ക് ഉണ്ടായ പരാജയത്തിന് ഉത്തരവാദിയായി കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here