ഗുജറാത്തിലേക്ക് മാറ്റിപ്പാർപ്പിച്ച രാജസ്ഥാനിലെ ബിജെപി എംഎൽഎമാരെ കാണ്മാനില്ല! കോൺഗ്രസ് പാളയത്തിൽ എത്തിയെന്ന് സംശയം, ഏത് വിധേനയും ഭരണം നിലനിർത്താൻ ഗെഹ്‌ലോട്ട്

0
1055

കൂറുമാറ്റം ഭയന്ന് ഗുജറാത്തിലേക്ക് മാറ്റി പാർപ്പിച്ച രാജസ്ഥാനിലെ ബിജെപി എംഎൽഎമാരെ കാണ്മാനില്ല, ഇവരെ നിഗൂഢ കേന്ദ്രങ്ങളിൽ മാറ്റി പാർപ്പിച്ചു എന്നാണ് സൂചനകൾ, ഇവർ കോൺഗ്രസിനൊപ്പം പോയോ എന്നും സംശയമുണ്ട്. രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെയും മുപ്പതോളം എംഎൽഎമാരെയും കോൺഗ്രസ് ഭരണം നിലനിർത്താൻ കടുത്ത പ്രതിസന്ധി അനുഭവിക്കുകയാണ്, ഈ ഘട്ടത്തിൽ ബിജെപി എംഎൽഎമാരെ മറുകണ്ടം ചാടിച്ച് ഭരണം നിലനിർത്താനുള്ള സാദ്ധ്യതകൾ മുന്നിൽ കണ്ട് ബിജെപി എംഎൽഎമാരെ ഗുജറാത്തിൽ ഒളിപ്പിക്കുകയായിരുന്നു. മുപ്പതോളം എംഎൽഎമാരെ ഗുജ്‌റാത്തിലേക്ക് മാറ്റിയിട്ടുണ്ട്, ഇതിൽ ആറുപേരെ പോർബന്ദറിലാണ് ഒളിപ്പിച്ചിരുന്നത്, ഇവരെയാണ് ഇപ്പോൾ കാണാതായിരിക്കുന്നതും. നിര്‍മല്‍ കുമാവത്, ഗോപീചന്ദ് മീണ, ജബ്ബാര്‍ സിങ് സങ്ക്ള, ധരംവീര്‍ മോച്ചി, ഗോപാല്‍ ലാല്‍ ശര്‍മ, ഗുരുദീപ് സിങ് ഷപാനി എന്നിവരെയാണ് ശനിയാഴ്ച ജയ്പൂരില്‍നിന്നും പോര്‍ബന്തറിലേക്ക് മാറ്റിയത്. ഇവരെയാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്.

ആഗസ്റ്റ് പതിനാല് മുതൽ രാജസ്ഥാനിൽ നിയമസഭാ സമ്മേളനം ആരംഭിക്കും, ഇതിൽ അശോക് ഗെഹ്‌ലോട്ട് സർക്കാർ അവിശ്വാസ പ്രമേയം അഭിമുഖീകരിക്കേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here