ബി.ജെ.പി തിരുവനന്തപുരം മുന്‍ മീഡിയ കണ്‍വീനര്‍ വലിയശാലയില്‍ പ്രവീണ്‍ ബി.ജെ.പി വിട്ടു. ബി.ജെ.പി നേതൃത്വം ചുമതല നല്‍കാതെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജിവെച്ചിരിക്കുന്നതെന്നും പ്രവീണ്‍ അറിയിച്ചു.
രാജി വെച്ച ശേഷം സി.പി.ഐ.എമ്മില്‍ ചേരുമെന്നും പാര്‍ട്ടി ജില്ലാ നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നും പ്രവീണ്‍ പറഞ്ഞു. കൃഷ്ണദാസ് പക്ഷക്കാരനാണ് ബി.ജെ.പി വിടുകയാണെന്നറിയിച്ച പ്രവീണ്‍. ബി.ജെ.പി വിടുന്നതില്‍ ദേശീയാധ്യക്ഷന്‍ ജെ. പി നദ്ദയ്ക്ക് രാജിക്കത്ത് നല്കി.