കലാപത്തിന്റെ സ്‌പോണ്‍സറെ ഇനി തിരയേണ്ടതില്ലെന്ന് സോഷ്യല്‍ മീഡിയ; ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച ജഡ്ജിക്ക് സ്ഥലം മാറ്റം

0
89

ഡല്‍ഹി കലാപത്തിന് വഴിമരുന്നിട്ട വിദ്വേഷപ്രസംഗം നടത്തിയതിന്റെ പേരില്‍ മൂന്ന് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച ഡല്‍ഹി ഹൈകോടതി ജഡ്ജി ജസ്റ്റിസ് എസ്.മുരളീധറിന് സ്ഥലം മാറ്റം. പഞ്ചാബ്-ഹരിയാന ഹൈകോടതിയിലേക്കാണ് ജസ്റ്റിസ് എസ്.മുരളീധറിനെ സ്ഥലംമാറ്റിയത്. അതും അര്‍ധരാത്രിയിലാണ് നടപടിയുണ്ടായതെന്നതും ശ്രദ്ധേയമാണ്. ഇതുസംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി.

പ്രകോപന പ്രസംഗങ്ങളുടെ വീഡിയോ പരിശോധിച്ച്‌ കേസെടുക്കുന്നതില്‍ തീരുമാനമെടുക്കാന്‍ ഡല്‍ഹി പൊലിസ് കമ്മീഷണറോട് ജസ്റ്റിസ് മുരളീധര്‍ നിര്‍ദ്ദേശിച്ചതടക്കമുള്ള നടപടിയാകണം കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിച്ചത്. കപില്‍ മിശ്ര, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ എം.പി, അഭയ് വര്‍മ എം.എല്‍.എ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കുന്നത് പരിഗണിക്കാന്‍ ജഡ്ജി ആവശ്യപ്പെട്ടത്. പിന്നാലെ, ഹരജി പരിഗണിക്കുന്നത് ഹൈകോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റം.

ഇദ്ദേഹത്തെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് മാറ്റാന്‍ കഴിഞ്ഞയാഴ്ച സുപ്രീംകോടതി കൊളീജിയം നിര്‍ദേശിച്ചിരുന്നതായാണ് വിവരം. അതേ സമയം ഡല്‍ഹി കലാപം ആരാണ് ആസൂത്രണം ചെയ്തതെന്നും ആരാണ് നടപ്പാക്കിയതെന്നതിനുമുള്ള ഉത്തരം ഇനി തേടേണ്ടതില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന പുതിയ സന്ദേശങ്ങള്‍.

അതേ സമയം കലാപത്തില്‍ പരുക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 28 ആയി. അക്രമത്തില്‍ ഇതുവരെ 106 പേര്‍ അറസ്റ്റിലായി. 18 കേസുകള്‍ എടുത്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. കലാപത്തില്‍ ഐക്യാരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി. ‘ഡല്‍ഹിയിലെ പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ അക്രമസഭവങ്ങളില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here